സോണി കണ്ണോട്ടുതറ
ഒർലാണ്ടോ: ഒര്‍ലാണ്ടോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) ഈ വർഷവും സജീവമാവുകയാണ്. ഒരുമയുടെ 2023 ലെ പ്രസിഡന്റ് Dr. അനൂപ് പുളിക്കൽന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഒരുമയെ അംഗബലം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഫ്ലോറിഡയിലെ തന്നെ മികച്ച അസോസിയേഷനുകളിൽ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഒരുമയുടെ 2024 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. സ്മിതാ നോബിളിന്റെ നേതൃത്വത്തിൽ ചുമതല ഏറ്റെടുത്തു.
ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ ഒർലാൻഡോയുടെ കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നും വളരെ വിപുലമായ ഒരു കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടായിരത്തിഒൻപതു മുതൽ ഒരുമയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുനൽകുന്ന കരുത്തിലാണ് താൻ ഈ പദവി ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് ശ്രീമതി. സ്മിതാ നോബിൾ അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റായി ശ്രീ.ബിനുസ് ജോസ്, പ്രസിഡന്റ് എലെക്ട് ആയി ശ്രീ. ജിബി ജോസഫ് ചിറ്റേടം, ,സെക്രട്ടറിയായി Dr. വർക്കി എബ്രഹാം, ട്രഷററായി ശ്രീമതി ഷീന എബ്രഹാം, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി.അനുരാധ മനോജ് , ജോയിന്റ് സെക്രട്ടറിയായി ജോസഫ് ഇലഞ്ഞിക്കൽ ,അഡ്‌വൈസറി ബോർഡ് ചെയർമാൻ Dr. അനൂപ് പുളിക്കൽ എന്നിവരും ചുമതല ഏറ്റെടുത്തു.
പുതിയ കമ്മിറ്റിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അഡ്‌വൈസറി ബോർഡ് അംഗങ്ങളായ ശ്രീ, അശോക് മേനോൻ,ശ്രീ.ഷാജി തൂമ്പുങ്കൽ, ശ്രീ.സായിറാം പി.ജി, ശ്രീ,രഞ്ജിത് താഴത്തുമറ്റത്തിൽ, ശ്രീമതി. ദയാ കമ്പിയിൽ, ശ്രീ. സോണി കണ്ണോട്ടുതറ, ശ്രീ. സണ്ണി കൈതമറ്റം, ശ്രീ. ചാക്കോച്ചൻ ജോസഫ്, Dr. ഷിജു ചെറിയാൻ, ശ്രീ. പ്രവിബ് നായർ, Dr. അനൂപ് പുളിക്കൽ എന്നിവർ അറിയിച്ചു .