Thursday, January 23, 2025

HomeAmericaഎച്ച്-1ബി വിസ ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുത്തുമെന്ന് മസ്ക്

എച്ച്-1ബി വിസ ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുത്തുമെന്ന് മസ്ക്

spot_img
spot_img

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്കം തൊ​ഴി​ൽ തേ​ടി യു.​എ​സി​ൽ കു​ടി​യേ​റു​ന്ന​വ​ർ ആ​ശ്ര​യി​ക്കു​ന്ന എ​ച്ച്-1​ബി വി​സ​യി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ടെ​ക് ഭീ​മ​നും ട്രം​പ് ഭ​ര​ണ​ത്തി​ലെ പ്ര​ധാ​നി​യു​മാ​യ എ​ലോ​ൺ മ​സ്ക്. വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ തീ​ർ​ച്ച​യാ​യും രാ​ജ്യ​ത്ത് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ എ​ച്ച്-1​ബി വി​സ ച​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഭേ​ദ​ഗ​തി വ​രു​​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന് രൂ​പം ന​ൽ​കി മ​സ്കി​​നു പു​റ​മെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് രാ​മ​സ്വാ​മി​യെ​യും അം​ഗ​മാ​ക്കി​യി​രു​ന്നു. ‘സ്​​പേ​സ് എ​ക്സ്, ടെ​സ്‍ല, അ​മേ​രി​ക്ക​യെ ശ​ക്തി​പ്പെ​ടു​ത്തി​യ മ​റ്റു നൂ​റു​ക​ണ​ക്കി​ന് ക​മ്പ​നി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​ങ്ങ​നെ​യാ​യ​ത് എ​ച്ച്-1​ബി കാ​ര​ണ​മാ​ണ്’- മ​സ്ക് പ​റ​ഞ്ഞു.

സാ​​ങ്കേ​തി​ക, സൈ​ദ്ധാ​ന്തി​ക വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ലു​ക​ളി​ൽ വി​ദേ​ശ ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​ൻ യു.​എ​സ് ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന വി​സ​യാ​ണ് എ​ച്ച്-1​ബി വി​സ. ഇ​ന്ത്യ, ചൈ​ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ങ്ങ​ളാ​ണ് ഈ ​വി​സ​യി​ൽ യു.​എ​സി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​യി​​ല​ട​ക്കം നി​ര​വ​ധി പേ​ർ ഈ ​വി​സ​ക്കെ​തി​രെ രം​ഗ​ത്തു​ണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments