Wednesday, February 5, 2025

HomeAmericaഅമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടൽ: റഷ്യയിയുടേയും ഇറാക്കിന്റെയും സ്ഥാപനങ്ങൾക്ക് ഉപരോധം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടൽ: റഷ്യയിയുടേയും ഇറാക്കിന്റെയും സ്ഥാപനങ്ങൾക്ക് ഉപരോധം

spot_img
spot_img

വാഷിംഗ്ടൺ: ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇറാനിലെയും റഷ്യയിലെയും സ്ഥാപനങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി . റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയുമായി (ജിആർയു) അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾക്കും . ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) അനുബന്ധ സ്‌ഥാപനത്തിനുമാണ് ഉപരോധം .

സാമൂഹ്യ-രാഷ്ട്രീയ സംഘർഷങ്ങൾക്കും 2024ലെ യുഎസ് തിരഞ്ഞെടുപ്പിൽ യുഎസ് വോട്ടർമാരെ സ്വാധീനിക്കാനും ഇവർ ലക്ഷ്യമിട്ടതായി യുഎസ് ട്രഷറി വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു.2023 മുതൽ സ്വാധീന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായാണ് ട്രഷറി വകുപ്പ് പറയുന്നത്. മോസ്കോ ആസ്ഥാനമായുള്ള സെൻറർ ഫോർ ജിയോപൊളിറ്റിക്കൽ എക്സ്പെർട്ടൈസ് (സിജിഇ) തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനു നിർദേശിക്കുകയും സബ്‌സിഡി നൽകുകയും ചെയ്‌തുവെന്നും ട്രഷറി വകുപ്പ് പറയുന്നു.

“ഇറാൻ, റഷ്യ സർക്കാരുകൾ ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളെയും സ്‌ഥാപനങ്ങളെയും ലക്ഷ്യമിടുന്നു. തെറ്റായ വിവര പ്രചാരണങ്ങളിലൂടെ അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. നമ്മുടെ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന എതിരാളികൾക്കെതിരെ അമേരിക്ക ജാഗ്രത പുലർത്തും.ട്രഷറി വകുപ്പിന്റെ തീവ്രവാദ, സാമ്പത്തിക ഇന്റലിജൻസ് ആക്‌ടിങ് അണ്ടർസെക്രട്ടറി ബ്രാഡ്‌ലി സ്മിത്ത് പറഞ്ഞു.2024 ലെ വൈസ് പ്രസിഡന്റ്റ് സ്ഥാനാർഥിയെ സംബന്ധിച്ച് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ സിജിഇ ഒരു വിഡിയോയും കൈകാര്യം ചെയ്ത‌തായി ട്രഷറി വകുപ്പ് പറഞ്ഞു. എന്നാൽ ഏത് സ്ഥാനാർഥിയെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments