Sunday, April 20, 2025

HomeAmericaകഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം,ബിഷപ് ഡോ. സി.വി.മാത്യു

കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം,ബിഷപ് ഡോ. സി.വി.മാത്യു

spot_img
spot_img

പി പി ചെറിയാൻ

ന്യൂജേഴ്‌സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം നാമെന്നു സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ് ബിഷപ്പ് ചർച്ച് ഓഫ് ഇന്ത്യ മോസ്റ്റ് റവ. ഡോ. സി.വി. മാത്യു ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഡിസംബർ 31 ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ഈ വർഷത്തെ സമാപന (555-മത്) സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ്

സങ്കീർത്തനങ്ങൾ 103: 1-10 വാക്യങ്ങളെ ആധാരമാക്കി ദാവീദ് രാജാവിന്റെ പ്രതികൂല ജീവിതാനുഭവങ്ങളിലും അതിനെ അതിജീവിക്കുവാൻ ധാരാളമായി ലഭിച്ച ദൈവീകാനുഗ്രഹങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മോസ്റ്റ് റവ. ഡോ. സി.വി. മാത്യു.പുസ്തകത്തിന്റെ താളുകളിൽ നിന്നല്ല ,കേട്ടുകേൾവിയിലൂടെയല്ല , ജീവിതാനുഭവങ്ങളിൽ നിന്നാണ് ദാവീദ് ദൈവകൃപ രുചിച്ചറിഞ്ഞതെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .പിന്നിട്ട വർഷത്തിൽ നമ്മുടെ ജീവിതത്തിൽ വന്നു പോയ വീഴ്ചകളെ കണക്കിടാതെ എത്രയോ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നും നാം പ്രാപിച്ചിരിക്കുന്നു . പുതു വർഷത്തിൽ മുൻ വർഷത്തെ വീഴ്ചകളെ കണ്ടെത്തി അതിനെ പൂർണമായും ത്യജിച്ചു കൂടുതൽ അനുഗ്രഹങ്ങളും കൃപകളും ദൈവത്തിൽ നിന്നും ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു

1977 മുതൽ 1981 വരെ ലളിതമായ ജീവിതത്തിനും മനുഷ്യത്വപരമായ സേവനങ്ങൾക്കും പേരുകേട്ട മുപ്പത്തിഒന്പതാമത്‌ യു എസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന പ്രസിഡൻ്റ് ജിമ്മി കാർട്ടർ 100-ാം വയസ്സിൽ ഞായറാഴ്ച ജോർജിയയിലെ പ്ലെയിൻസിലെ വസതിയിൽ അന്തരിച്ച വിവരം നാമെല്ലാവരും അറിഞ്ഞിരിക്കുമല്ലോ .ലോക സമാധാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച, നോബൽ സമ്മാന ജേതാവായ പ്രസിഡന്റ് കാർട്ടർ സ്മരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു ഒരു നിമിഷം മൗനം ആചരിച്ചാണ് സമ്മേളനം ആരംഭിച്ചത്.. റവ. മാത്യു വർഗീസ് (റെജി അച്ചൻ,(വികാരി ന്യൂജേഴ്‌സി മാർത്തോമ്മാ ചർച്) പ്രാരംഭ പ്രാർത്ഥന നടത്തി.

അഞ്ചു പേരായി ആരംഭിച്ച പ്രാർത്ഥനയിൽ 555-ാം സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു. തുടർന്ന് ടി.എ. മാത്യു പറഞ്ഞു മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി..

ശ്രീ.പി.കെ.തോമസ്കുട്ടി (സങ്കീർത്തനങ്ങൾ 103: 1-10) ഷെൽബി ടൗൺഷിപ്പ്, മിനിസോട്ട നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർത്ഥനകും .ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ശ്രീ. അലക്സ് തോമസ്, ജാക്സൺ, നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ:നൽകി. നന്ദി വോട്ട് / പ്രഖ്യാപനം: ശ്രീ. ജോസഫ് ടി. ജോർജ്ജ് (രാജു), ഹൂസ്റ്റൺ നന്ദി പറഞ്ഞു. റവ. ഡോ. ജെയിംസ് എൻ. ജേക്കബിൻറെ സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം പ്രാർത്ഥനാ സമ്മേളനം സമാപിച്ചു. ശ്രീ. ഷിജു ജോർജ്ജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ സാങ്കേതിക പിന്തുണ നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments