Tuesday, March 11, 2025

HomeAmericaഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (യുഎസ്എ, കാനഡ) യുടെ മാധ്യമ പുരസ്കാര വിതരണം...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (യുഎസ്എ, കാനഡ) യുടെ മാധ്യമ പുരസ്കാര വിതരണം 10 ന്  കൊച്ചിയിൽ

spot_img
spot_img

ന്യൂയോർക്ക്:  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (യുഎസ്എ, കാനഡ) യുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള മികച്ച മാധ്യമപ്രവർത്തകരെ ആദരിക്കുന്നു.  മാധ്യമരംഗത്ത് അവർ  നല്കിയിട്ടുളള ശ്രദ്ധേയമായ സംഭാവനകൾ അടിസ്ഥാനമാക്കിയാണ് ആദരിക്കുന്നത്. മാധ്യമമേഖലയിൽ അവരുടെ അർപ്പണവും അവരെ ആദരിക്കുന്നതിന് അടിസ്ഥാനമാക്കിയിട്ടുണ്ട് .

ജനുവരി 10 ന്  കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്. 10 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര മന്ത്രിജോർജ് കുര്യൻ, മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ,കെ.ബി ഗണേഷ്കുമാർ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഹൈബി ഈഡൻ എംപി, എം എൽ എ മാരായ മോൻസ് ജോസഫ് , മാണി സികാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്,, ഡോ.മാത്യു കുഴൽ നാടൻ, അൻവർ സാദത്ത്,  കെ എൻ ഉണ്ണികൃഷ്ണൻ ,ബിജെപി നേതാവ് എം ടി രമേശ് തുടങ്ങിയവർ പങ്കെടുക്കും.

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷ്ണൽ പ്രസിഡന്റ്‌ സുനിൽ ത്രീസ്റ്റാർ, നാഷ്ണൽ സെക്രട്ടറി സിജോ പൗലോസ്, നാഷ്ണൽ ട്രഷറർവൈശാഖ്  ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, 2026 – 27 വർഷത്തേയ്ക്കുള്ള പ്രസിഡന്റ് രാജു പള്ളത്ത്,നാഷ്ണൽ വൈസ് പ്രസിഡന്റ്‌  അനിൽ കുമാർ ആറൻമുള,, ജോയിന്റ് സെക്രട്ടറി ആഷാ മാത്യു, ജോയിന്റ് ട്രഷറർ റോയി മുളകുന്നം കാനഡ ചാപ്റ്റർ  പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്, സെക്രട്ടറി വിൻസെന്റ്‌ പാപ്പച്ചൻ, ട്രഷറർ അനീഷ് മരമറ്റം തുടങ്ങിയവർ നേതൃത്വം നല്കും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments