വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ് ജോ ബൈഡനും കുടുംബത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് 7.5 കാരറ്റ് വജ്രം .2023ൽ പ്രസിഡന്റിന് ലഭിച്ചതിൽ ഏറ്റവുംവിലപിടിച്ച സമ്മാനം ഇതാണ്. അമേരിക്കയുടെ പ്രഥമവനിത ജിൽ ബൈഡനാണ് 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രം മോദി നൽകിയത്. നിലവിൽ വൈറ്റ്ഹൗസിലെ ഈസ്റ്റ് വിങ്ങിൽ സൂക്ഷിച്ചിട്ടുള്ള വജ്രം എന്തുചെയ്യുമെന്ന ചോദ്യത്തോട് പ്രഥമവനിതയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
വിദേശനേതാക്കളിൽനിന്ന് 480 ഡോളറിലേറെ വിലയുള്ള ഉപഹാരം ലഭിച്ചാൽ അക്കാര്യം അറിയിക്കണമെന്നാണു നിയമം.ദക്ഷിണ കൊറിയൻ പ്രസിഡന്റ്റ് യൂൻ സുക് യോൽ, ബ്രൂണയ് സുൽത്താൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസി തുടങ്ങിയവർ ജോ ബൈഡനും ഉപഹാരം നൽകിയിട്ടുണ്ട്. സിഐഎ ഡയറക്ടർ വില്യം ബേൺസും വിലയേറിയ ഉപഹാരം സ്വീകരിച്ചവരിൽ പെടുന്നു. സിഐഎ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന ഉപഹാരങ്ങൾ നശിപ്പിക്കുകയാണ് പതിവ്. 1.32 ലക്ഷം ഡോളർ വിലവരുന്ന സമ്മാനങ്ങൾ കഴിഞ്ഞവർഷം നശിപ്പിച്ചു. ഇതിലധികവും വാച്ചുകളാണ്.