Sunday, April 20, 2025

HomeAmericaയു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ്റെ ഇന്ത്യൻ സന്ദർശനം 5,6 തീയതികളിൽ

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ്റെ ഇന്ത്യൻ സന്ദർശനം 5,6 തീയതികളിൽ

spot_img
spot_img

വാഷിങ്ടൺ: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ഈ മാസം 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. നിലവിലുള്ള ചില സംരംഭങ്ങൾക്ക് അന്തിമരൂപം നൽകാൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവലുമായും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് ഇന്ത്യൻ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സള്ളിവൻ്റെ നേതൃത്വത്തിലുള്ള യു. എസ്. പ്രതിനിധി സംഘത്തിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളും ഉണ്ടാകും.

2021 ജനുവരി 20ന് പ്രസിഡൻ്റ് ജോ ബൈഡൻ നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് 48കാരനായ സള്ളിവൻ. ഓഫിസിൽ നിന്നിറങ്ങും മുമ്പ് തന്റെ അവസാന ഔദ്യോഗിക ഇന്ത്യാ യാത്രയിൽ ഡൽഹിയിലെ ഐ.ഐ.ടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ച് നിർണായക വിദേശ നയ പ്രസംഗം നടത്തും.

അമേരിക്കൻ ഐക്യനാടുകളുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺഗ്രസുകാരനായ മൈക്കൽ വാൾട്ട്സ് അധികാരമേൽക്കും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള സംഭാഷണമാണ് സള്ളിവന്റെ വരവിന്റെ പ്രധാന ഉദ്ദേശ്യമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘നമ്മുടെ പങ്കാളിത്തത്തിൻ്റെ വ്യാപ്തിയിലുടനീളമുള്ള നിരവധി പ്രശ്‌നങ്ങൾ ചർച്ചയുടെ ഭാഗമാവും. പ്രതിരോധം മുതൽ ബഹിരാകാശവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വരെയുള്ള വിവിധ തലങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന തന്ത്രപരമായ സാങ്കേതിക സഹകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ കൂടിക്കാഴ്ചയിൽ രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും കഴിഞ്ഞ നാല് വർഷമായി തങ്ങൾ കൈവരിച്ച പുരോഗതിയുടെ കണക്കെടുക്കും. ഈ ബന്ധത്തിൽ ചരിത്രപരവും പരിവർത്തനപരവുമായ ഒരു കാലഘട്ടമാണിത്. പുറമെ, നിലവിലുള്ള ചില സംരംഭങ്ങൾക്ക് അന്തിമരൂപം നൽകുന്നത് തുടരുകയും ചെയ്യും. ഭരണത്തിന്റെ അവസാനത്തോടെ, സാങ്കേതിക സഹകരണം തുടരുന്നതിനും വരാനിരിക്കുന്ന സംഘത്തിനൊപ്പം പുതിയ അവസരങ്ങൾ തിരിച്ചറിയുന്നതിനും പരസ്പരം മുന്നോട്ട് കൊണ്ടുപോകും -ഉദ്യോഗസ്ഥൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments