സജി പുല്ലാട്
ഹൂസ്റ്റൺ:ഗന്നസരത്ത് തടാകത്തിൽ മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്നവർ മലിനത നിറഞ്ഞ വലകൾ കഴുകുന്ന പ്രവർത്തിയിൽ നിന്ന്, സകലവും വിട്ട് ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യരാക്കി രൂപാന്തരപ്പെടുത്തിയ യേശുക്രിസ്തുവിൽ വെളിപ്പെട്ടതായ ദൈവ സ്നേഹത്തെ പറ്റി വിശുദ്ധ ലൂക്കോസ് 5ൻറെ 1 മുതൽ 11 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി റവ.ഫാ. ഐസക് വി പ്രകാശ് തൻറെ മുഖ്യസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
സമാധാനത്തിന്റെയും, പ്രത്യാശയുടെയും, സന്തോഷത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ(UCF) പ്രഥമ പുതുവത്സര കൂട്ടായ്മ അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനത്തിൽ കൂടി. മോനച്ചൻ തോമസ് പ്രാരംഭ പ്രാർത്ഥന നടത്തിയ യോഗത്തിൽ മത്തായി കെ മത്തായി അധ്യക്ഷനായിരുന്നു. തുടർന്ന് ബാബു കൊച്ചുമ്മൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജോൺ കുരുവിള പ്രാർത്ഥിച്ചു.
മുഖ്യ സന്ദേശത്തിന് ശേഷം സാക്ഷ്യത്തിനുള്ള അവസരവും ഉണ്ടായിരുന്നു.
വിവാഹ വാർഷികവും, ജന്മദിനവും ആഘോഷിച്ചവർക്ക് പ്രത്യേക പ്രാർത്ഥനയും, ആശംസകളും നേർന്നു.
പി ഐ വർഗീസ് നന്ദി പ്രകാശിപ്പിച്ചു. മാത്യു വർഗീസ് സമാപന പ്രാർത്ഥനയും, പ്രകാശ് അച്ഛൻറെ ആശിർവാദത്തോടെയും യോഗം സമംഗളം പര്യവസാനിച്ചു.
യു സി എഫ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു.