വാഷിംഗ്ടൺ: ന്യൂ ജേഴസിയിൽ വനത്തിൽ വെടിയേറ്റു മരിച്ച ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. സംഭവത്തിൽ അഞ്ചു ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തു.
ഡിസംബർ 14നു ഗ്രീൻ വൈൽഡ്‌ലൈഫ് മാനേജ്മെന്റ് ഏരിയയിലാണ്കുൽദീപ് കുമാറെന്ന ഇന്ത്യക്കാരന
ന്റെ ജഡം കണ്ടെത്തിയത്. കുമാറിനെ കാണാനില്ലെന്നു ന്യൂ യോർക്കിലുള്ള കുടുംബം ഒക്ടോബർ 26നു പോലിസിൽ അറിയിച്ചിരുന്നു. ഒക്ടോബർ 22നാണു കൊല നടന്നതെന്നു ന്യൂ ജേഴ്‌സി പോലീസ് കേണൽ പാട്രിക് കലഹൻ പറഞ്ഞു.
വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ട സന്ദീപ് കുമാർ (34) ആണ് അവസാനം പിടിയിലായ പ്രതി. സൗരവ് കുമാർ (23), ഗൗരവ് സിംഗ് (27), നിർമൽ സിംഗ് (30), ഗുർദീപ് സിംഗ് (22) എന്നിവരാണ് മറ്റു പ്രതികൾ. അവർ ഇന്ത്യാനയിലെ ഗ്രീൻവുഡിൽ നിന്നുള്ളവരാണ്.