വാഷിംഗ്ടൺ: പക്ഷിപ്പനി ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു . ലൂസിയാന സ്വദേയി ദേശിയായ 65 വയസുളള രോഗിയാണ് മരണത്തിനു കീഴടങിയതെന്നു ലൂസിയാനയിലെ ആരോഗ്യ കാര്യാലയ അധികാരികൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച് ഫൈവ് എൻ വൺ സ്ഥിരീകരിച്ചത്..
പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനും മരണത്തിലേക്ക് നയിക്കാനും സാധ്യത കുറവാണെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ഇടപഴകുന്ന ആളുകൾ ശ്ര ദ്ധിക്കണമെമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേദേശം നല്കി