Thursday, January 23, 2025

HomeAmericaജെറ്റ്ബ്ല്യൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ജെറ്റ്ബ്ല്യൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

spot_img
spot_img

ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ജെറ്റ്ബ്ല്യൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാവിലെ 11.10 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെത്തിയത്. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്‌ളോറിഡ പൊലീസിനെ വിവരം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ല്യൂ വിമാന അധികൃതര്‍ പ്രസ്താവന പുറത്തിറക്കി. ഹൃദയഭേദകമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജെറ്റ്ബ്ല്യൂ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം എങ്ങനെ നടന്നു എന്ന് കണ്ടെത്താന്‍ അധികൃതരുമായി സഹകരിക്കും. മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ എങ്ങന വിമാനത്തില്‍ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും ജെറ്റ്ബ്ല്യൂ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments