ടൊറന്റോ: കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കാമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെനെതിരേ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ യുഎസിന്റെ ഭാഗമാകണമെന്നത് വ്യാമോഹമാണ്. . “കാനഡ അമേരിക്കയുടെ ഭാഗമാകാൻ നരകത്തിൽ ഒരു സ്നോബോളിന് സാധ്യതയില്ല” എന്നു ട്രൂഡോ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു..
കാനഡയെ ശക്തമായ രാജ്യമാക്കുന്നത് എന്താണെന്നതിനെക്കുറിച്ചുള്ള പൂർണമായ ധാരണയില്ലായ്‌മയാണ് ട്രംപിന്റെ പരാമർശങ്ങൾ പിന്നിലെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു. നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തമാണ്. നമ്മുടെ ആളുകൾ ശക്തരാണ്. ഭീഷണിക്ക് മുന്നിൽ ഞങ്ങൾ ഒരിക്കലും പിന്മാറില്ല,അവർ പറഞ്ഞു.മാർ-എ-ലാഗോയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ കാനഡയെ സ്വന്തമാക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞപപ്പോഴാണ്കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കുന്നതിനെപ്പറ്റി ട്രംപ് പ്രതികരിച്ചത്.പ്രതിവർഷം 20,000 കോടി ഡോളറാണ് കാനഡയെ സംരക്ഷിക്കുന്നതിന് യുഎസിന് നഷ്ടം വരുന്നതെന്ന് ട്രംപ് പറയുന്നു. അടിസ്ഥാനപരമായി കാനഡയെ തങ്ങൾ സംരക്ഷിക്കുന്നു എന്നത് മറക്കരുതെന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു