ന്യൂജേഴ്സി: പ്രസിഡന്‍റ് ഫ്രാന്‍സിസ് കാരക്കാട്ടിന്റെ അധ്യക്ഷതയില്‍ ന്യൂമില്‍ഫോര്‍ഡില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ 2025-26 ലേയ്ക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് നൈനാന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് കെ.ജി. തോമസ്, സെക്രട്ടറി സോജന്‍ ജോസഫ്, ട്രഷറര്‍ തോമസ് മാത്യു, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കോശി കുരുവിള, കമ്മിറ്റി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍ എന്നിവര്‍ ചുമതലയേറ്റു. സെക്രട്ടറി സോജന്‍ ജോസഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ നൈനാന്‍ ജേക്കബ് അവതരിപ്പിച്ച കണക്കും യോഗം പാസാക്കി.

മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയും ധനകാര്യ വിദഗ്ധനുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെയും പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രസിഡന്‍റ് നൈനാന്‍ ജേക്കബ് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. 2025-26 ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുകയും അവയുടെ നടത്തിപ്പിലേയ്ക്ക് വിവിധ സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2023-24 ലെ ഭാരവാഹികളുടെ മികച്ച പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റ സജീവ പ്രവര്‍ത്തകനും ഫൊക്കാന ട്രഷറാറുമായ ജോയി ചാക്കപ്പനും യോഗത്തില്‍ സംബന്ധിച്ചിരുന്നു.ഫ്രാന്‍സിസ് കാരക്കാട്ട് സ്വാഗതവും നൈനാന്‍ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
മീഡിയ കോ ഓര്‍ഡിനേറ്റര്‍മാരായ റോയി ജേക്കബ്, അനില്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചതാണിത്.