ലോസ് ഏഞ്ജലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ കാട്ടു തീ പടർന്ന് നിരവധി വീടുകൾ കത്തിയമർന്നവയിൽ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയുംകായികതാരങ്ങളുൾപ്പെടെയുള്ളവരുടെ വീടും റിസോർട്ടുകളും.
ജെന്നിഫർ ആനിസ്റ്റൺ, ബ്രാഡ്‌ലി കൂപ്പർ, ടോം ഹാങ്ക്സ്, ജെയിംസ് വുഡ്‌സ് തുടങ്ങിയവവരുടെ വസതികൾ തീ പടർന്ന മേഖലയിലാണ്.
തെക്കൻ കാലിഫോർണിയയിലെ സാന്താ മോണിക്ക പർവതനിരകൾ അതി സമ്പന്നരുടെ സുഖവാസ കേന്ദ്രം കൂടിയാണ്. ഈ പ്രദേശത്താണ് കാട്ടുതീ ഏറെ നാശംവിതച്ചത്.
“ഞങ്ങളുടെ വീട് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല” നടൻ ജെയിംസ് വുഡ്‌സ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പടർന്ന് കയറുകയായിരുന്നു.10,000ത്തിലേറെ വീടുകളിൽനിന്ന് 30,000ത്തോളം പേരെ ഒഴിപ്പിച്ചു.
3000 ഏക്കറിലേക്ക് പടർന്ന് കയറിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ 1400 ലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. എന്നാൽ, മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ തീ അണയ്ക്കൽ അത്ര എളുപ്പമായിരിക്കില്ല.
കാറുകൾ അടക്കം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് പ്രദേശവാസികൾ ഓടിരക്ഷപ്പെടുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കാട്ടുതീ മാലിന്യം പതിച്ച് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ആളുകളെ ഒഴിപ്പിക്കുന്നതിനായി പസഫിക് തീരദേശ ഹൈവേയടക്കം അടച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് മക്കളെയും വളർത്തുമൃഗങ്ങളെയുമെടുത്ത് നിലവിളിച്ച് പലരും ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.