Friday, January 10, 2025

HomeAmericaഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി

ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി

spot_img
spot_img

ന്യൂയോർക്ക്: ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെതിരെ ലൈം​ഗിക പീഡന പരാതിയുമായി സഹോദരി ആൻ ആൾട്ട്മാൻ രം​ഗത്ത്. 1997 നും 2006 നും ഇടയിൽ സഹോദരൻ തന്നെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതുവെന്നാരോപിച്ച് ഇവർ കേസ് ഫയൽ ചെയ്തു.   മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബ വീട്ടിൽവെച്ചായിരുന്നു പീഡനമെന്നും സാമിന് 12ഉം സഹോദരിക്ക് മൂന്നും വയസ്സുമുള്ളപ്പോൾ തുടങ്ങി പീഡനം സാം ആൾട്ട്മാൻ പ്രായപൂർത്തിയാകുന്നതുവരെ തുടർന്നുവെന്ന് പരാതിയിൽ പറയുന്നു.

ലൈം​ഗിക ദുരുപയോഗം തനിക്ക് കടുത്ത വൈകാരിക, മാനസിക വേദനയുണ്ടാക്കിയെന്നും വിഷാദത്തിൽപ്പെട്ടുവെന്നും ആൻ പറഞ്ഞു. അതേസമയം, സഹോദരിയുടെ ആരോപണം നിഷേധിച്ച് സാം ആൾട്ട്മാൻ രം​ഗത്തെത്തി. സഹോദരിയുടെ ആരോപണം തീർത്തും അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിലാണ് ആൾട്ട്മാൻ കുറിപ്പെഴുതിയത്. അമ്മ, കോണി, സഹോദരങ്ങളായ മാക്സ്, ജാക്ക് എന്നിവർക്കൊപ്പമാണ് കുറിപ്പെഴുതിയതെന്നും സഹോദരി മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ്  ഇത്തരമൊരാരോപണം ഉന്നയിച്ചതെന്നും പറയുന്നു.

ഞങ്ങളുടെ കുടുംബം ആനിയെ സ്നേഹിക്കുന്നു. അവളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധാലുവാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന കുടുംബാംഗത്തെ പരിപാലിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. സമാനമായ പോരാട്ടങ്ങൾ നേരിടുന്ന പല കുടുംബങ്ങളും ഇത് നന്നായി മനസ്സിലാക്കുന്നുവെന്ന് ഞങ്ങൾക്കറിയാമെന്നും പ്രസ്താവനയിൽ പറയുന്നു. ബില്ലുകൾ, വാടക, ചികിത്സാ ചെലവുകൾ, ജോലി അവസരങ്ങൾ, വീട് വാങ്ങാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ, വർഷങ്ങളായി ആനിക്ക് പിന്തുണ നൽകുന്നു. ആനി കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടരുകയാണെന്നും വർഷങ്ങളായി തീർത്തും അസത്യമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

സിലിക്കൺ വാലിയിലെ അറിയപ്പെടുന്ന സംരംഭകനും നിക്ഷേപകനുമാണ് സാം ആൾട്ട്മാൻ. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ടിൻ്റെ വൻ വിജയത്തെത്തുടർന്ന് അദ്ദേഹം ലോകപ്രശസ്തനായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments