വാഷിങ്ടൺ: അടുത്തിടെ നിര്യാതനായ അമേരിക്കയുടെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന് അന്ത്യാഞ്ജലിയർപ്പിച്ച് അമേരിക്ക. കാർട്ടറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10ന്, വാഷിങ്ടൺ നാഷനൽ കത്തീഡ്രലിൽ ആരംഭിക്കും.
കാർട്ടറിനോടുള്ള ബഹുമാനാർഥം പ്രസിഡന്റ് ജോ ബൈഡൻ ജനുവരി ഒമ്പത് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചു. ജിമ്മി കാർട്ടർ ഡിസംബർ 29ന് തന്റെ 100ാം വയസ്സിലാണ് നിര്യാതനായത്.
ശനിയാഴ്ച മുതൽ അദ്ദേഹത്തിന്റെ ഭൗതികശരീരം അറ്റ്ലാന്റയിലെ കാർട്ടർ സെന്ററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.