Sunday, April 20, 2025

HomeAmericaഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി

ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി

spot_img
spot_img

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)

പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം മുതൽ ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നിറഞ്ഞ കവിഞ്ഞ സദസിൽ നടത്തപ്പെട്ടു.

റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേൽന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ നിഖിൽ സിവർ,philadelphia സിറ്റി കൗൺസിലർ ഡോക്ടർ നീനാ അഹ്മദ്, പെൻസിൽവേനിയ ഗവർണറുടെ ഏഷ്യൻ അഫേഴ്സ് കമ്മിറ്റി ഡയറക്ടർ റൈസിൻ കരു, ഫൊക്കാനാ ജനറൽസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ ആശംസകൾ നേർന്നു.

പൊതുസമ്മേളനത്തിൽ വച്ച് സമൂഹത്തിൻറെ നാനാതുറകളിൽ ചെയ്ത സേവനങ്ങളെ മുൻനിർത്തി ബ്ലസൻ മാത്യുവിനും, അറ്റോർണി ജോസ് കുന്നേലിനും, വിൻസെൻറ് ഇമ്മാനുവേലിനും കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിക്കുകയുണ്ടായി. ഫൊക്കാന അസോസിയേറ്റ് ട്രഷറർ മിലി ഫിലിപ്പ് സ്വാഗതവും റീജണൽ സെക്രട്ടറി എൽദോ വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, സുധ കർത്താ,തോമസ് തോമസ് , മത്തായി ചാക്കോ, ജീമോൻ വർഗീസ്, സുധീപ് നായർ,ബ്ലസൻ മാത്യു , സ്‌കറിയ പെരിയാപ്പുറം,രാജൻ സാമുവൽ , ലിസി തോമസ് , ജോർജ് നടവയൽ , ദേവസി പാലാട്ടി, മാത്യു ചെറിയാൻ,അലക്സ് തോമസ് , സന്തോഷ് എബ്രഹാം , അഭിലാഷ് ജോൺ , ഫ്രാൻസിസ് കാരക്കാട് , റോണി വർഗീസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു .

പൊതുസമ്മേളനത്തിൽ എംസി ആയി മിലി ഫിലിപ്പും കൾച്ചറൽ പ്രോഗ്രാം ഇൻറെ എംസി ആയി ഫെയ്ത്ത് എൽദോയും പ്രവർത്തിച്ചു.

ബിജു എബ്രഹാമിന്റെ മനോഹരമായ ഗാനത്തോടുകൂടി ആരംഭിച്ച കൾച്ചർ പ്രോഗ്രാമുകൾ മികവുറ്റതായിരുന്നു എന്ന് കാണികൾ അഭിപ്രായപ്പെട്ടു.

എക്സറ്റൺ മലയാളി അസോസിയേഷന്റെയും കടവിന്റെയും പ്രോഗ്രാമുകൾ മികച്ച നിലവാരം പുലർത്തി. അലിക റേച്ചൽ തോമസിൻറെ ഡാൻസും ശ്രദ്ധിക്കപ്പെട്ടു. സമയബന്ധിതമായി പ്രോഗ്രാമുകൾ കഴിഞ്ഞതായി ചടങ്ങിൽ സംബന്ധിച്ച ഏവരും അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments