ബോസ്റ്റൺ: ബോസ്റ്റൺ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ യാത്രക്കാരൻ ജെറ്റ്ബ്ലൂ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു . ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്ബോ സ്റ്റണിൽ നിന്ന് സാൻ ജവാനിലേക്കുള്ള ജെറ്റ്ബ്ലൂ ഫ്ലൈറ്റിലാണ് സംഭവം.
ലോഗൻ ഇന്റർനാഷണൽ ടേക്ക്ഓഫിനായി തയാറെടുക്കുന്നതിനിടെയാണ് ജെറ്റ്ബ്ലൂ വിമാനത്തിലെ യാത്രക്കാരൻ പെട്ടന്ന് എമർജൻസി എക്സിറ്റ് തുറന്നത്. പ്രാദേ ദേശിക സമയം രാത്രി 7:30 നാണ് സംഭവം. ഇതിനു പിന്നാലെ, ബോസ്റ്റണിൽ നിന്ന് സാൻ ജവാനിലേക്കുള്ള ജെറ്റ്ബ്ലൂ ഫ്ലൈറ്റ് വൈകിയതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കാമുകിയുമായി വഴക്കിട്ട യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞുസംഭവത്തെ തുടർന്ന്, ഫ്ലൈറ്റ് വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സാൻ ജവാനിൽ യാത്രയാക്കി