വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടു മത്സരിച്ചിരുന്നുവെങ്കിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യു.എസ്.എ. ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.
വീണ്ടും പ്രസിഡന്റ്റായാലും അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ല. ഇതുവരെ വളരെ കുഴപ്പമൊന്നുമില്ല. പക്ഷേ, 86 വയസ്സാകുമ്പോൾ ഞാൻ എങ്ങനെയുണ്ടാകുമെന്ന് ആർക്കറിയാമെന്നുംബൈഡൻ പ്രതികരിച്ചു.നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിര മികച്ച വിജയമാണ് മുൻപ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് നേടിയത് . ട്രംപ് പ്രസിഡന്റായി ഈ മാസം 24 നാണ് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്നത്.