Friday, January 10, 2025

HomeAmericaഗ്രേറ്റ് ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി മന്നം ജയന്തിയില്‍ ഒത്തുകൂടി

ഗ്രേറ്റ് ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി മന്നം ജയന്തിയില്‍ ഒത്തുകൂടി

spot_img
spot_img

ഹ്യൂസ്റ്റണ്‍ : ഗ്രേറ്റ് ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി മന്നം ജയന്തിയില്‍ ഒത്തുകൂടി. സ്റ്റാഫോര്‍ഡിലുള്ള ഫില്‍ഫിലെ റെസ്റ്റോറെന്റില്‍വച്ചു എന്‍എസ്എസിന്റെ സ്ഥാപക അംഗം അപ്പുനായര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികള്‍ ഒത്തുചൊല്ലുകയും പുതിയ പ്രസിഡന്റ് സുനില്‍ രാധമ്മയും മറ്റു അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുകയും ചെയ്തതോടെ മന്നം ജയന്ത സമാരംഭിച്ചു. സെക്രട്ടറി അഖിലേഷ് നായര്‍ സ്വാഗതം ആശംസിക്കുകയും പുതുതായി കരയോഗത്തില്‍ ചേര്‍ന്നവരെ പരിചയപ്പെടുത്തുകയും ചെയ്. ട്രഷറര്‍ മനോജ് നായരുടെ അംഗത്വ വിതരണത്തിനുശേഷം കെഎച്ച്എസ് മുന്‍ പ്രസിഡന്റ്. ഹരി ശിവരാമന്റെ പ്രഭാഷണമായിരുന്നു.

ശ്രീ മന്നത്തു പത്മനാഭന്‍ (1878 1970) ഒരു പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവും, സ്വാതന്ത്ര്യ സമര സേനാനിയും, കേരളത്തിലെ നായര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിച്ച ഒരു സ്വാധീനമുള്ള സംഘടനയായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) സ്ഥാപകനുമായിരുന്നു. 1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ ജനിച്ച അദ്ദേഹം സാമൂഹിക ഘടനയെ ആധുനികവല്‍ക്കരിക്കുന്ന സമത്വം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു,

പ്രത്യേകിച്ച് ക്ഷേത്ര പ്രവേശന അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി വാദിക്കുന്നതിനായി വൈക്കം സത്യാഗ്രഹവും സവര്‍ണ ജാഥയും നയിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അദ്ദേഹത്തിന് ഭാരത കേസരി (ഇന്ത്യയുടെ സിംഹം) എന്ന പദവി നേടിക്കൊടുത്തു. സ്വാതന്ത്ര്യാനന്തരം, അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയില്‍ സേവനമനുഷ്ഠിക്കുകയും സമൂഹത്തിന് നല്‍കിയ പത്മഭൂഷണ്‍ നല്‍കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായുള്ള അക്ഷീണ സമര്‍പ്പണത്തിനും കേരളത്തിലെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പോരാടിയതിനും ശ്രീ മന്നത്തു പത്മനാഭന്‍ ഓര്‍മ്മിക്കപ്പെടുന്നു.

ശ്രീ. ഹരി ശിവരാമന്റെ ചുരുങ്ങിയതും അര്‍ത്ഥവത്തും ഉജ്വലവും ഉത്തേജനാല്മകവുമായ ഈ പ്രഭാഷണം സദസ്സിനെ നിശ്ശബ്ദരാക്കുകയും ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍ എന്‍എസ്എസ് പ്രസിഡന്റ് അജിത് നായര്‍, മുന്‍ കെഎച്ച്എസ് പ്രസിഡന്റ് രമാ പിള്ളാ എന്നിവരും സംസാരിക്കുകയുണ്ടായി. കൊച്ചു കുട്ടികളുടെ പ്രസംഗം വളരെ അര്‍ഥവത്തായിരുന്നു. ശ്രീകു നായര്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള ക്വിസ്സ് മത്സരം എന്തുകൊണ്ടും സന്ദര്‍ഭോചിതമായിരുന്നു. ഹ്യൂസ്റ്റണ്‍ കരയോഗം പുതിയ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതിനായി ആവുന്നത്ര പരിശ്രമിക്കും എന്ന ആപ്ത വാക്യത്തോടെയും ചായ സല്‍ക്കാരത്തോടെയും കരയോഗം സമാപിച്ചു

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി, ഹ്യൂസ്റ്റണ്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments