ന്യൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ഉറപ്പിച്ച ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കഴിവില്‍ ആശങ്കയുമായി മസ്‌കിന്റെ ജീവചരിത്രകാരന്‍ സേത്ത് അബ്രാംസണ്‍. മസ്‌കിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയാണ് സേത്ത് ഉന്നയിച്ചത്. മസ്‌കിന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അമേരിക്കയ്ക്ക ഗുരുതരമായ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുകയെന്ന മുന്നറിയിപ്പും നല്കി.
രണ്ട് വര്‍ഷമായി മസ്‌ക്കിന്റെ പെരുമാറ്റം താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മസ്‌കിന്റെ മാനസികാരോഗ്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിത്ത സേത്ത് മയക്കുമരുന്ന് ഉപയോഗം, സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചും ചില സൂചനകള്‍ നല്കി. രൂക്ഷമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ പാരശ്വഫലങ്ങള്‍ മസ്‌കിന് ഉണ്ടെന്നുംഇലോണ്‍ മസ്‌കില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കണം’ എന്നും അബ്രാംസണ്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡിഒജിഇ) മേധാവിയായി നിയമിക്കപ്പെട്ട മസ്‌കിന്റെ സ്ഥാനം അമേരിക്കയുടെ സ്ഥിരതയെ തന്നെ അപകടപ്പെടുത്തിയേക്കാം.
മസ്‌ക്കുമായുള്ള സര്‍ക്കാരിന്റെ എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്നും മസ്‌കിനെതിരേ കേസ് ഫയല്‍ ചെയ്യണമെന്നും പ്രസിഡന്റ് ബൈഡനോട് സേത്ത് അഭ്യര്‍ഥിിച്ചു.’14 ദിവസത്തേക്ക് കൂടി, എലോണ്‍ മസ്‌കില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ഭരണകൂടത്തിന് കഴിയുമെന്ന് അബ്രാംസണ്‍ കൂട്ടിച്ചേര്‍ത്തു.