Saturday, January 11, 2025

HomeAmericaലോസാഞ്ചലസിലെ കാട്ടുതീയിൽ കത്തിയമർന്നത്  ഒളിമ്പിക്സ്  മെഡൽ ജേതാവിന്റെ അഞ്ചു സ്വർണം ഉൾപ്പെടെ 10 മെഡലുകൾ

ലോസാഞ്ചലസിലെ കാട്ടുതീയിൽ കത്തിയമർന്നത്  ഒളിമ്പിക്സ്  മെഡൽ ജേതാവിന്റെ അഞ്ചു സ്വർണം ഉൾപ്പെടെ 10 മെഡലുകൾ

spot_img
spot_img

ന്യൂയോർക്ക്: അമേരിക്കയിലെ ലോസാഞ്ചലസിൽ  ആളിക്കത്തിയ  കാട്ടു തീയിൽ ഒളിമ്പിക്സ് താരത്തിന് നഷ്ടമായത് വീടും മെഡലുകളും. മുൻ അമേരിക്കൻ   നീന്തൽ താരമായ ഗാരി ഹാൾ ജൂനിയറിനാണ് ദുരവസ്ഥ. അഞ്ച് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ പത്ത് മെഡലുകളാണ് താരത്തിന് നഷ്ടമായത്.

പസിഫിക്ക് പാലിസാഡ്‌സിലുള്ള തന്റെ വസതിയും 10 ഒളിമ്പിക്സ‌് മെഡലുകളും നഷ്ടമായതായി 50 വയസ്സുകാരനായ ഗാരി ഹാൾ അറിയിച്ചു. വീട്ടിലെ കുറച്ചു സാധനങ്ങളും വളർത്തു നായയേയും മാത്രമാണ് അദ്ദേഹത്തിനു രക്ഷപ്പെടുത്താൻ സാധിച്ചത്. എല്ലാം ഒന്നിൽ നിന്നും തുടങ്ങണമെന്നും കഠിന സാഹചര്യത്തിൽ ശാന്തത കൈവിടാതെ നിൽക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവൻ തിരികെ ലഭിച്ചത് വലിയ കാര്യമായിട്ടാണ് ഗാരി കാണുന്നത്.

50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ തുടർച്ചയായ  രണ്ട്  ഒളിമ്പിക്സിൽ  സ്വർണം നേടിയ താരമാണ് ഗാരി ഹാൾ ജൂനിയർ. 2000ത്തിൽ സിഡ്‌നി, 2004ൽ ഏഥൻസ് ഒളിമ്പിക്‌സിലാണ് അദ്ദേഹത്തിന്റെ നേട്ടം. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ റിലേ പോരാട്ടങ്ങളിൽ മൂന്നു സ്വർണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വർണത്തിനൊപ്പം 3 വെള്ളി, 2 വെങ്കലം മെഡലുകളുമാണ് താരം നേടിയത്. ഇവയെല്ലാം കാട്ടു തീ കവർന്നെടുത്തു

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments