Friday, April 4, 2025

HomeAmericaമനുഷ്യര്‍ക്ക് 'സൂപ്പര്‍പവര്‍': ഒരു മനുഷ്യനില്‍ കൂടെ ന്യൂറാലിങ്ക് സ്ഥാപിച്ചതായി മസ്ക്

മനുഷ്യര്‍ക്ക് ‘സൂപ്പര്‍പവര്‍’: ഒരു മനുഷ്യനില്‍ കൂടെ ന്യൂറാലിങ്ക് സ്ഥാപിച്ചതായി മസ്ക്

spot_img
spot_img

ഒരു മനുഷ്യനില്‍ കൂടെ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് ഉപകരണമായ ന്യൂറാലിങ്ക് സ്ഥാപിച്ചതായി കമ്പനി ഉടമയായ ഇലോണ്‍ മസ്‌ക്. ന്യൂറാലിങ്ക് ഇത് മൂന്നാം തവണയാണ് മനുഷ്യരില്‍ സ്ഥാപിക്കുന്നത്. ഈ വര്‍ഷം തന്നെ ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

ഇപ്പോള്‍ മൂന്ന് പേരിലാണ് ന്യൂറാലിങ്ക് ഘടിപ്പിച്ചിരിക്കുന്നതെന്നും മൂന്ന് പേരും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായും ലാസ് വേഗസില്‍ നടന്ന പരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് തുടക്കമിട്ട ബ്രെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്.

ഒരു വര്‍ഷം മുന്‍പാണ് ആദ്യത്തെ മനുഷ്യനില്‍ ന്യൂറാലിങ്ക് ഘടിപ്പിച്ച വിവരം കമ്പനി പുറത്തുവിടുന്നത്. അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലായിരുന്നു ആദ്യത്തെ പരീക്ഷണം നടത്തിയത്.

എഐയില്‍ നിന്നും മനുഷ്യര്‍ നേരിടുന്ന അപകടസാധ്യത ലഘൂകരിക്കുകയാണ് ഇതുവഴി താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് പറഞ്ഞിരുന്നു. മനുഷ്യന്റെ ബുദ്ധിയും ഡിജിറ്റല്‍ ഇന്റലിജന്‍സും തമ്മില്‍ അടുത്ത സഹവര്‍ത്തിത്വം സൃഷ്ടിക്കുന്നതിലൂടെ ന്യൂറാലിങ്കിന് അത് സാധിക്കുമെന്നും മനുഷ്യര്‍ക്ക് ‘സൂപ്പര്‍പവര്‍’ നല്‍കാനാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നതെന്നും മസ്‌ക് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments