Friday, March 14, 2025

HomeAmericaഫോമാ മെഡിക്കല്‍ കാര്‍ഡ്: ആസ്റ്റര്‍ മെഡ് സിറ്റിയുമായി കരാറൊപ്പുവച്ചു

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ആസ്റ്റര്‍ മെഡ് സിറ്റിയുമായി കരാറൊപ്പുവച്ചു

spot_img
spot_img

ഫോമാ ന്യൂസ് ടീം

കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ബൃഹത് ഫെഡറേഷനായ ഫോമാ കൊച്ചിയിലെ പ്രശസ്തമായ ആസ്റ്റര്‍ മെഡ് സിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി മെഡിക്കല്‍ കാര്‍ഡ് ലഭ്യമാക്കും. ഇതുസംബന്ധിച്ച് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലും ആസ്റ്റര്‍ മെഡ് സിറ്റി അസിസ്റ്റന്റ് മാനേജര്‍ (കോര്‍പറേറ്റ് റിലേഷന്‍സ് ആന്റ് കമ്മ്യൂണിറ്റി കണക്ട്) ആല്‍ജിന്‍ തോമസ് ടി.ജെയുമായി എം.ഒ.യുവില്‍ ഒപ്പുവച്ചു.

നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേഗത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ മെഡിക്കല്‍ കാര്‍ഡ് ഏറെ ഉപകരിക്കുമെന്ന് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഫോമാ കര്‍മഭൂമിയിലും ജന്‍മനാട്ടിലും സമയബന്ധിതമായി നടപ്പാക്കുന്ന ജനപക്ഷമുഖമുള്ള പദ്ധതികളുടെ ഭാഗമായാണ് മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്.

ഏവര്‍ക്കും ഈ കാര്‍ഡ് പ്രയോജനകരമാകട്ടെയെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments