നിബു വെള്ളവന്താനം
ഒർലാന്‍റോ∙ ഇന്‍റർകോളേജിയറ്റ് പ്രയർ ഫെലോഷിപ് (ഐസിപിഎഫ്) ഒരുക്കുന്ന ഏകദിന കോൺഫറൻസ് ഫെബ്രുവരി 18 ന് രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ഒർലാന്‍റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ വച്ച് നടക്കും.
പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി കോൺഫറൻസിൽ വചനപ്രഘോഷണം നടത്തും. പാനൽ ചർച്ചകൾ, ചോദ്യോത്തര സെഷനുകൾ എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജോഷിൻ ജോണുമായി ബന്ധപ്പെടുക: +1 (847) 558-9177