വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനു നേര്‍ക്ക് ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന് എട്ടു വര്‍ഷം തടവ്. വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ച് വൈറ്റ് ഹൗസിനു നേരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്‍ സായ് വര്‍ഷിത് കാണ്ടുല (20)യ്ക്ക് ആണ് ശിക്ഷ വിധിച്ചത്. എട്ടു വര്‍ഷം ജയില്‍ശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ മൂന്നു വര്‍ഷം കര്‍ശന നിരീക്ഷണത്തിനും കോടതി വിധിച്ചിട്ടുണ്ട്.
2023 മേയ് 22ന് ആണ് ആക്രമണം നടന്നത്. ബംഗാളിലെ ചന്ദ്‌നഗറില്‍ ജനിച്ച കാണ്ടുലയ്ക്ക് യുഎസ് പൗരത്വമുണ്ട്. മിസോറിയിലെ സെന്റ് ലൂയിസില്‍ നിന്ന് 2023 മേയ് 22ന് ഉച്ചകഴിഞ്ഞ് വാഷിങ്ടനില്‍ വിമാനമിറങ്ങിയ കാണ്ടുല വിമാനത്താവളത്തിനു വെളിയില്‍ നിന്നു ട്രക്ക് വാടകയ്‌ക്കെടുത്ത് ആറരയോടെ വൈറ്റ്ഹൗസിനും പ്രസിഡന്റ്‌സ് പാര്‍ക്കിനും വെളിയിലെ നോര്‍ത്ത്
വൈറ്റ്ഹൗസിനും പ്രസിഡന്റ്‌സ് പാര്‍ക്കിനും വെളിയിലെ നോര്‍ത്ത് സ്ട്രീറ്റ് ഗേറ്റ് ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു.
രണ്ടു തവണ ഗേറ്റില്‍ ഇടിച്ച് ട്രക്ക് നിന്നുപോയപ്പോള്‍ കാണ്ടുല ബാഗില്‍ സൂക്ഷിച്ചിരുന്ന നാത്സി പതാകയെടുത്തു വീശി മുദ്രാവാക്യം മുഴക്കുമ്പോള്‍ സുരക്ഷാസേന അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിനായി കാണ്ടുല ആഴ്ചകളോളം ആസൂത്രണം നടത്തിയതായും വലിയ ട്രക്ക് വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു.