Sunday, May 11, 2025

HomeAmericaപാഴ്സനേജ് കൂദാശ കർമ്മത്തോടൊപ്പം സമഗ്ര വികസന പദ്ധതിയും പ്രഖ്യാപിച്ച് "പെരിങ്ങാലം മാർത്തോമ്മാ ധ്യാനതീരം"

പാഴ്സനേജ് കൂദാശ കർമ്മത്തോടൊപ്പം സമഗ്ര വികസന പദ്ധതിയും പ്രഖ്യാപിച്ച് “പെരിങ്ങാലം മാർത്തോമ്മാ ധ്യാനതീരം”

spot_img
spot_img

സജി പുല്ലാട്

ഹൂസ്റ്റൺ: “തിരക്കിൽ നിന്ന് തീരത്തിലേക്ക്” എന്ന ലക്ഷ്യവുമായി മലങ്കര മാർത്തോമ്മാ സഭയുടെ തിരു- കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൊല്ലം അഷ്ടമുടി കായൽ തീരത്തുള്ള മാർത്തോമ ധ്യാനതീരം എന്ന റിട്രീറ്റ് & ക്യാമ്പ് സെന്ററിന്റെ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചു.

പദ്ധതിയുടെ തുടക്കമായി പാഴ്സനേ ജിന്റെ ഔദ്യോഗിക കൂദാശ കർമ്മവും, പദ്ധതി പ്രഖ്യാപനവും മുൻ അമേരിക്കൻ ഭദ്രാസന ബിഷപ്പായിരുന്ന,ഇപ്പോൾ തിരു- കൊല്ലം ഭദ്രാസനാധിപനാ യിരിക്കുന്ന റൈറ്റ് റവ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

ഭദ്രാസന സെക്രട്ടറി ഷിബു ഒ പ്ലാവില, ബിഷപ്പ് സെക്രട്ടറി ബിജു എസ് ചെറിയാൻ,നിരവധി വൈദിക ശ്രേഷ്ഠർ, സഭാ കൗൺസിൽ, ഭദ്രാസന കൗൺസില്‍ അംഗങ്ങൾ, മാനേജിംഗ് ബോർഡ് അംഗങ്ങൾ തുടങ്ങി സമീപ ഇടവകകളിലെ വിശ്വാസ സമൂഹവും പങ്കെടുത്തു.

സ്വദേശികളോടൊപ്പം അമേരിക്കയിലും, മറ്റു വിദേശരാജ്യങ്ങളിലും ഉള്ള മാർത്തോമാ,ഇതരസഭാ വിശ്വാസി കൾക്കും അവധിക്കാലം സമാനതകളില്ലാത്ത ആസ്വാദ്യകരവും, ഉല്ലാസ പ്രധാനവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ റവ.ജോയ്സ് ജോർജ് അറിയിച്ചു.

അഭിവന്ദ്യ ഭദ്രാസന ബിഷപ്പിന്റെയും, കൗൺസിലിന്റെയും, ധ്യാനതീരം മാനേജിങ് ബോർഡിന്റെയും തീരുമാനപ്രകാരം സംഭാവനകൾ നൽകി സഹായിക്കുന്നവർക്ക് അംഗത്വം നൽകുന്നതിനും പദ്ധതിയുണ്ട്.

5 ലക്ഷം രൂപ നൽകി ഒരു റൂം സ്പോൺസർ ചെയ്യുന്നവർക്ക് അടുത്ത 15 വർഷത്തേക്ക് വർഷത്തിൽ 10 ദിവസം വെച്ചും, 3 ലക്ഷം നൽകി സഹായിക്കുന്ന വർക്ക് അടുത്ത 12 വർഷത്തേക്ക് ഏഴു ദിവസം വച്ചും, 2 ലക്ഷം രൂപ നൽകി അംഗമാകുന്നവർക്ക് അടുത്ത 11 വർഷത്തേക്ക് 5 ദിവസം വീതവും, ഒരു ലക്ഷം രൂപ നൽകി അംഗമാകുന്നവർക്ക് 8 വർഷത്തേക്ക് മൂന്നുദിവസം വീതവും താമസിച്ച് ഇവിടുത്തെ സൗകര്യങ്ങൾ പ്രയോജന പെടുത്താവുന്നതാണ്.

മൺട്രോത്തുരുത്ത് പഞ്ചായത്തിന്റെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പെരുങ്ങാലം ഒരു ‘ദ്വീപ് എന്നതാണ് പ്രത്യേകത.
അഷ്ടമുടി കായലിന്റെ നടുവിലായി ആറ് കിലോമീറ്റർ വെള്ളത്താൽ ചുറ്റപ്പെട്ട ഈ തുരുത്തിൽ അഞ്ഞൂറിലധികം കുടുംബങ്ങൾ പാർക്കുന്നു. റോഡ് മാർഗ്ഗം മറ്റ് കരകളുമായി ഒരു ബന്ധവുമില്ലാത്ത ധ്യാനതീരം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുള്ള പ്രധാന സഞ്ചാരമാർഗ്ഗം സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ബോട്ട് സർവീസ് ആണ്.

150 പേർക്ക് താമസ സൗകര്യമുള്ള ധ്യാനതീരത്ത് മാർത്തോമ്മാ സഭാ എപ്പിസ്കോപ്പൽ സിനഡ്,സഭാ കൗൺസിൽ, വിവിധ സഭകളുടെ വൈദിക സമ്മേളനങ്ങൾ,കൂടാതെ സർക്കാർ സംഘടനകളുടെ ക്യാമ്പുകൾ, പഠന സമ്മേളനങ്ങൾ, വിവാഹം-ബർത്ത്ഡേ പാർട്ടികൾ എന്നിവയും നടത്തിവരുന്നു. അഷ്ടമുടി കായൽ, മൺട്രോതുരുത്ത്, കണ്ടൽക്കാടുകൾ, സംപ്രാണി കൊടി എന്നീ പ്രദേശത്തിൻറെ പ്രകൃതിഭംഗി ആസ്വദിച്ച് ബോട്ടിങ്ങിനുമുള്ള സൗകര്യങ്ങൾ ഉണ്ട്.

തിരക്കിൽ നിന്ന് ഒഴിഞ്ഞ് കായൽ തീരത്തിന്റെ മനോഹാരിത ആസ്വദിച്ച് കുടുംബമായി വന്ന് പ്രാർത്ഥിക്കുവാനും, ധ്യാനത്തിനുമുള്ള സൗകര്യം ഇവിടെ ചെയ്തു വരുന്നു.

മലങ്കര മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാം മെത്രാപ്പോലീത്തയായ അഭിവന്ദ്യ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജന്മസ്ഥലം കൂടിയാണ് അഷ്ടമുടിയോട് ചേർന്നുള്ള ദ്വീപ് സ്ഥിതിചെയ്യുന്ന “പെരിങ്ങാലം ധ്യാനതീരം” എന്നത് പ്രാധാന്യമർഹിക്കുന്നതാണ്.

ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ച് രുചികരമായ കടൽ,കായൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണവും കഴിച്ച്, മാനസിക സന്തോഷം ലഭിക്കുവാനുമായി സഭാ വ്യത്യാസമേന്യേ ഈ ധ്യാനതീരത്തേക്ക് ക്ഷണിക്കുന്നതായും,ഏവരുടെയും സഹായസഹകരണം ഉണ്ടാകണമേ എന്നും ധ്യാനതീരം ഡയറക്ടർ റവ.ജോയ്സ് ജോർജ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:91-830 108 5037/854 779 9080.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments