Monday, March 10, 2025

HomeAmericaട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു മുമ്പുള്ള അത്താഴ വിരുന്നില്‍ പങ്കെടുത്ത് മുകേഷ് അംബാനിയും നിതയും

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു മുമ്പുള്ള അത്താഴ വിരുന്നില്‍ പങ്കെടുത്ത് മുകേഷ് അംബാനിയും നിതയും

spot_img
spot_img

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി ട്രംപിനായി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയും പങ്കെടുത്തു.

ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായ അംബാനിക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപിന്റെ കാബിനറ്റ് നോമിനികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖ അതിഥികള്‍ക്കൊപ്പം ഇരിപ്പിടം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന, എം3എം ഡെവലപ്പേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ബന്‍സാല്‍, ട്രൈബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകന്‍ കല്‍പേഷ് മേത്ത എന്നിവരടക്കമുള്ള മറ്റ് ഇന്ത്യന്‍ സംരംഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുകേഷിന്റെയും നിത അംബാനിയുടെയും അരികില്‍ പോസ് ചെയ്യുന്ന ഫോട്ടോ മേത്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘നിയുക്ത പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെ നിതയ്ക്കും മുകേഷ് അംബാനിക്കുമൊപ്പം രസകരമായ രാത്രി’ എന്നും അദ്ദേഹം കുറിച്ചു. ഇവര്‍ക്ക് പുറമെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നില്‍ പങ്കെടുത്തു.

ജനുവരി 20 നാണഅ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments