Monday, March 10, 2025

HomeAmericaട്രംപിൻ്റെ സ്ഥാനാരോഹണത്തിനൊരുങ്ങി ക്യാപിറ്റോൾ: ക്ഷണിക്കപ്പെടാത്തവരുടെ വിവരങ്ങളറിയാം

ട്രംപിൻ്റെ സ്ഥാനാരോഹണത്തിനൊരുങ്ങി ക്യാപിറ്റോൾ: ക്ഷണിക്കപ്പെടാത്തവരുടെ വിവരങ്ങളറിയാം

spot_img
spot_img

വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ 500,000 ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനുളളിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഉൾപ്പെടെയുളളവർ നാളെ ചടങ്ങിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിക്കാത്തവരുടെ വിവരങ്ങളാണ് അന്തർദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്നത്. അടുത്ത സൗഹൃദമുണ്ടായിട്ടും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതേ സമയം തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ നൈജൽ ഫാരാജ് ചടങ്ങിൽ പങ്കെടുക്കും.

യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ, ജർമ്മനി പ്രസിഡൻ്റ് ഒലാഫ് ഷോൾസ്, എന്നിവരെയും ട്രംപ് ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്. സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലയെന്നും പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, അർജൻ്റീനൻ പ്രസിഡൻ്റ് ഹാവിയർ മിലി, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ, എൽ സാൽവഡോർ പ്രസിഡൻ്റ് നയിബ് ബുകെലെ, മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്.

അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments