വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ഉയരുന്ന ചോദ്യമിതാണ് .ഒന്നാം ട്രംപ് കാലത്തിൽ നിന്നു രണ്ടാമൂഴം ഭിന്ന മായിരിക്കുമോ?. പുതുഭരണത്തിൻ്റെ മുന്നോടിയായി ക്യാപിറ്റൽ വൺ അറീനയിൽ സംഘടിപ്പിച്ച ‘മേ ക് അമേരിക്ക ഗ്രേറ്റ് എഗൻ’ (മാഗാ) വിക്ടറി റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ പ്രഖ്യാപനവും ഒന്നാം ഊഴത്തിലെ ട്രംപിന്റെ സമീപനങ്ങളുടെ തുടർച്ചയെന്നത് ശരിവെച്ചു-
ഒന്നാമൂഴത്തിൻ്റെ ചുവടുപിടിച്ചുള്ള ശക്തമാ യ രണ്ടാമൂഴം എന്നുതന്നെ. ‘നീണ്ട നാലുവർഷ ത്തെ അമേരിക്കൻ അധഃപതനം’ അവസാനിപ്പി ച്ച് ഏറ്റവും മികച്ച ആദ്യദിനവും ആദ്യ ആഴ്ച യും യു.എസ് പ്രസിഡൻ്റുമാരുടെ ചരിത്രത്തി ലെ അനിതരസാധാരണമായ ആദ്യ നൂറുദിനങ്ങ ളും ജനതക്ക് സമ്മാനിക്കുമെന്നായിരുന്നു ട്രംപി ൻ്റെ മുഖ്യപ്രഖ്യാപനം. അമേരിക്കൻ കരുത്തിന്റെയും ഐശ്വര്യത്തിൻ്റെയും അന്തസ്സിന്റെയും അ ഭിമാനത്തിന്റെയും പുതുയുഗമാണ് തുടങ്ങുന്ന തെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭരണമേറ്റ് ആദ്യ ദിനത്തിൽ അമേരിക്ക ൻ പ്രസിഡന്റുമാർ പരമ്പരാഗതമായി പുറത്തിറ ക്കാറുള്ള എക്സിക്യൂട്ടിവ് ഓർഡറുകൾ ട്രംപ് ചിട്ടപ്പെടുത്തിയതും ശ്രദ്ദേയമാണ് .യു.എ സ്-മെക്സികോ അതിർത്തിയിൽ നുഴഞ്ഞുകയ റ്റം തടയുന്ന നിയമമാണ് അതിലൊന്ന്. . പരിസ്ഥിതി സുരക്ഷയുടെ കാരണം പറഞ്ഞ് ബൈഡൻ ഭരണകൂടം തട ഞ്ഞുവെച്ച ആഭ്യന്തര ഊർജോൽപാദന പദ്ധതി കൾ വീണ്ടും കൊണ്ടുവരുന്നതാണ് മറ്റൊരു ഓ ർഡർ. കഴിഞ്ഞ തവണ ഭരണംപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ട ഇച്ഛാഭംഗത്തിൽ ക്യാപിറ്റോ ൾ ഹിൽ പിടിച്ചടക്കാൻ നടത്തിയ ആക്രമണവു മായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട 1500 ഓളം പേരുടെ കുറ്റമുക്തിയാണ് മറ്റൊന്ന്. . 2016ൽ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിനു വേണ്ടി ട്രംപിനോട് റിപ്പബ്ലിക്കൻ പാർട്ടിയിൽ അ ങ്കം വെട്ടിയ മാർകോ റൂബിയോ ആണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് വരുന്നത്. ഭിന്നാഭിപ്രായ ങ്ങളൊക്കെ പറഞ്ഞുതീർത്തു, വിദേശനയത്തി ലുടനീളം ട്രംപിൻ്റെ ലൈനിൽ കൂടുതൽ കൂറോ ടെ നിലയുറപ്പിച്ചിരിക്കുകയാണ് മാർകോ
ഇപ്പോ ൾ. 13 ലക്ഷം വരുന്ന അമേരിക്കൻ സൈന്യത്തി ന്റെ തലപ്പത്തേക്ക് പ്രതിരോധ സെക്രട്ടറിയായി കൊണ്ടുവരുന്നത് പീറ്റർ ഹെഗ്സെത് എന്ന ഫോക്സ് ന്യൂസ് ചാനലിലെ മുൻ അവതാരക നെയാണ്. ‘ സി.ഐ.എ തലവനായി വരുന്ന ജോ ൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവായി വരുന്ന മിഷേൽ വാട്സ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായ ക്രിസ്റ്റി നോയം എന്നിവരും ട്രം പിനെ അക്ഷരം പ്രതി അംഗീകരിക്കുന്നവരാണ്.