Wednesday, January 22, 2025

HomeAmericaബൈഡന്‍റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കി ട്രംപ്: നടപടി അധികാരത്തിലേറി ആദ്യദിനം തന്നെ

ബൈഡന്‍റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കി ട്രംപ്: നടപടി അധികാരത്തിലേറി ആദ്യദിനം തന്നെ

spot_img
spot_img

വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ മുൻ പ്രസിഡന്റ് ബൈഡന്‍റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കി ഡൊണാൾഡ് ട്രംപ്. ബൈഡന്‍ പുറത്തിറക്കിയ 78 ഉത്തരവുകളാണ് അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഡൊണാൾഡ് ട്രംപ് റദ്ദാക്കിയത്. ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ ബൈഡൻ ഭരണകൂടത്തിൻ്റെ 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച പ്രതികള്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. 1500 പേര്‍ക്കാണ് ട്രംപ് മാപ്പ് നൽകിയത്. ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍റെ ഉത്തരവും റദ്ദാക്കി.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനും ട്രംപിന്റെ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പിന്‍മാറി. ഈ ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചതായാണ് റിപ്പോർട്ട്. കോവിഡ് 19 മഹാമാരിയെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തെന്നാണ് ട്രംപ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.

ബൈഡൻ ഭരണകൂടത്തിലെ എന്തൊക്കെ ഉത്തരവുകളാണ് ട്രംപ് പിൻവലിച്ചതെന്ന് പരിശോധിക്കാം,

ബൈഡൻ കാലഘട്ടത്തിലെ 78 എക്സിക്യൂട്ടീവ് നടപടികൾ ഉടനടി നിർത്തിവെയ്ക്കുക

ട്രംപ് ഭരണകൂടത്തിന് സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതുവരെ, ബൈഡൻ ഭരണകൂടത്തിൻ്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവും മരവിപ്പിച്ചു

സൈന്യത്തിലും മറ്റ് ചില അവശ്യ മേഖലകളിലും ഒഴികെയുള്ള എല്ലാ ഫെഡറൽ നിയമനങ്ങളും മരവിപ്പിച്ചു
നിലവിലെ ഫെഡറൽ ഉദ്യോഗസ്ഥർ അധികാരത്തിൽ നിന്നൊഴിഞ്ഞ്, മുഴുവൻ സമയ വ്യക്തിഗത ജോലിയിലേക്ക് മടങ്ങണമെന്നും ആവശ്യം

വർധിച്ചു വരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയാകാതിരിക്കാനും, നിലവിലെ പ്രതിസന്ധി പരിഹരിക്കാനും എല്ലാ വകുപ്പുകൾക്കും ഏകീകൃത നിർദ്ദേശം

പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻവാങ്ങൽ
സംസാര സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങും. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ സെൻസർഷിപ്പ് തടയും

മുൻ ഭരണകൂടത്തിൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ വിലക്ക് നീക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം

അധികാരത്തിലേറി ആദ്യദിനം തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആദ്യ ദിനത്തിന്‍റെ പകുതി ഇനിയും അവശേഷിക്കുകയാണല്ലോ എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യ-യുക്രെയ്ൻ യുദ്ധം നിര്‍ത്താനുളള കരാറുണ്ടാക്കാന്‍ സെലന്‍സ്കി ആഗ്രഹിക്കുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments