Wednesday, January 22, 2025

HomeAmericaയുഎസിൽ ഇനി ജന്മനാ പൗരത്വം ഇല്ല; ഗ്രീന്‍ കാർഡ് കാക്കുന്ന 10 ലക്ഷത്തിലധികം ഇന്ത്യക്കാരെ ബാധിക്കും

യുഎസിൽ ഇനി ജന്മനാ പൗരത്വം ഇല്ല; ഗ്രീന്‍ കാർഡ് കാക്കുന്ന 10 ലക്ഷത്തിലധികം ഇന്ത്യക്കാരെ ബാധിക്കും

spot_img
spot_img

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് നിറുത്തലാക്കുന്ന എക്‌സിക്യുട്ടിവ് ഉത്തരവില്‍(EO) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ പ്രതിസന്ധിയിലായത് പത്ത് ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരാണ്. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് ഈ തീരുമാനമെടുത്തത്. ‘അമേരിക്കന്‍ പൗരത്വത്തിന്റെ അര്‍ത്ഥവും മൂല്യവും സംരക്ഷിക്കുമെന്നാണ്’ ട്രംപ് പറഞ്ഞത്. തന്റെ പ്രചാരണവേളയില്‍ ട്രംപ് ഇക്കാര്യം പറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തുന്നവരുടെ കുഞ്ഞുങ്ങള്‍ക്കുള്ള പൗരത്വം മാത്രമെ റദ്ദാക്കുകയുള്ളൂവെന്നാണ് മിക്കവരും വിശ്വസിച്ചിരുന്നത്. എച്ച്-1 ബി വിസ പോലെയുള്ള നിയമപരമായി അമേരിക്കയില്‍ എത്തിയവരെയും മറ്റ് വര്‍ക്ക് വിസയായ എല്‍-വിസ(ഇന്‍ട്രാ-കമ്പനി), എഫ് വിസ(സ്റ്റുഡന്റ്) എന്നിവയില്‍ അമേരിക്കയില്‍ എത്തിയവരെ പോലും ബാധിക്കില്ലെന്നായിരുന്നു പല ഇന്ത്യന്‍ കുടുംബങ്ങളുടെയും വിശ്വാസം. എന്നാല്‍, ട്രംപിന്റെ പുതിയ നടപടി അവരില്‍ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

തൊഴിലുമായി ബന്ധപ്പെട്ട് ഗ്രീന്‍ കാര്‍ഡിനായി പതിറ്റാണ്ടുകളായി കാത്തുനില്‍ക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഭാവിയെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. അമ്മ നിയമപരമായും എന്നാല്‍ താത്കാലികമായും(ഉദാ: ഒരു സന്ദര്‍ശക എന്ന നിലയിലോ കുടിയേറ്റേതര വിസയിലോ – അത് H-4 പോലുള്ള ആശ്രിത വിസയിലോ ജോലി വിസയിലോ എത്തിയതാണെങ്കില്‍) യുഎസിലേക്ക് കുടിയേറിയതാണെങ്കിലും അച്ഛന് ഗ്രീന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ യുഎസ് പൗരനല്ലാത്തതോ കാരണം അവര്‍ക്ക് ജനിക്കുന്ന കുട്ടിക്ക് സ്വാഭാവികമായുള്ള അമേരിക്കന്‍ പൗരത്വം ലഭിക്കില്ല.

കുട്ടിയുടെ ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളയാളോ ആയിരിക്കണം. 2022ലെ യുഎസ് സെന്‍സസ് അടിസ്ഥാനമാക്കി പ്യൂ റിസേര്‍ച്ച് നടത്തിയ വിശകലനത്തില്‍ 48 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, അവരില്‍ 16 ലക്ഷം പേര്‍(34 ശതമാനം) യുഎസില്‍ ജനിച്ചവരാണ്(സ്വാഭാവികമായി യുഎസ് പൗരത്വം നേടിയവര്‍).

ട്രംപിന്റെ നിര്‍ദേശം ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുകയാണ്. നിലവില്‍ യുഎസില്‍ ജനിക്കാത്ത കുട്ടികളും പതിറ്റാണ്ടുകളായി ഗ്രീന്‍ കാര്‍ഡ് ലഭിക്കാതെ കിടക്കുന്ന കുടുംബങ്ങളിലെ കുട്ടികളും 21 വയസ്സു തികയുമ്പോള്‍ സ്വയം നാടുകടത്തപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു വിസ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടി വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഗ്രീന്‍ കാര്‍ഡിനായി വളരെക്കാലമായി കാത്തുനില്‍ക്കുന്ന ഇന്ത്യന്‍ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവികമായുള്ള ജന്മനായുള്ള പൗരത്വം വലിയ ആശ്വാസം നല്‍കിയിരുന്നു.

യുഎസില്‍ ജനിച്ച എല്ലാവര്‍ക്കും പൗരത്വം സാര്‍വത്രികമായി നല്‍കുന്ന തരത്തില്‍ യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി ഒരിക്കലും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ലെന്ന് ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. യുഎസില്‍ ജനിച്ചതെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയമല്ലാത്ത വ്യക്തികളെ ജന്മാവകാശ പൗരത്വത്തില്‍ നിന്ന് എല്ലായ്‌പ്പോഴും ഒഴിവാക്കിയിട്ടുണ്ട്.

ഈ എക്‌സിക്യുട്ടിവ് ഉത്തരവിനെ ചോദ്യം ചെയ്ത് ആദ്യം കേസ് ഫയല്‍ ചെയ്തത് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍(എസിഎല്‍യു) പോലെയുള്ള കുടിയേറ്റ അവകാശ പ്രവര്‍ത്തകരാണ്.

മാതാപിതാക്കള്‍ രണ്ടുപേരും യുഎസില്‍ എച്ച്-1B, എച്ച്-4(ആശ്രിത വിസ) പോലെയുള്ള നോണ്‍-ഇമിഗ്രന്റ് സ്റ്റാറ്റസിലുള്ളവരാണെങ്കില്‍, ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് പ്രകാരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടിക്ക് യുഎസ് പാസ്‌പോര്‍ട്ട് നല്‍കില്ല. കാരണം അവര്‍ ഇനി അതിന്റെ അധികാരക പരിധിക്ക് ഉള്ളില്‍ വരില്ല. “ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍, ഭരണഘടനയിലെ പതിനാലാം ഭേദഗതിയെക്കുറിച്ചുള്ള ട്രംപിന്റെ വ്യാഖ്യാനത്തോട് ഭൂരിഭാഗം യാഥാത്ഥിതിക ജഡ്ജിമാരും യോജിക്കാനാണ് സാധ്യത. അതിനാല്‍ ട്രംപ് ഭരണകൂടം ഇത് സുപ്രീം കോടതി വരെ കൊണ്ടുപോകുമെന്നാണ് കരുതുന്നത്,” ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ അറ്റോര്‍ണി സൈറസ് ഡി മെഹ്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വമില്ലാത്ത, ഗ്രീന്‍ കാര്‍ഡ് ഉടമകളല്ലാത്ത മാതാപിതാക്കളുള്ള കുട്ടികളുടെ ഭാവി ഇനി യുഎസ് കോടതികളാണ് നിര്‍ണയിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments