Wednesday, January 22, 2025

HomeAmericaടോറോന്റോ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം ദീപു മലയില്‍ പ്രസിഡന്റ്

ടോറോന്റോ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം ദീപു മലയില്‍ പ്രസിഡന്റ്

spot_img
spot_img

ടോറോന്റോ: മികവുറ്റ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ടോറോന്റോ സോഷ്യല്‍ ക്ലബ്ബിന്റെ 2025-2027 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡിസംബര്‍ 7നു മിസ്സിസ്സാഗ ഠങട ഹാളില്‍ വെച്ച് നിലവിലെ പ്രസിഡന്റ് മോന്‍സി തോമസ് കുന്നുംപുറംത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

ദീപു മലയില്‍ (പ്രസിഡന്റ്), ജിക്കു ചരിവുപറമ്പില്‍ (സെക്രട്ടറി), ബബ്ലു പുറത്തായില്‍ (ട്രഷറര്‍), സോജിന്‍ കണ്ണാലില്‍ (വൈസ് പ്രസിഡന്റ്), പ്രിന്‍സ് പടിയാനിക്കല്‍ (ജോ: സെക്രട്ടറി), ജിബിന്‍ തിരുനിലം (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), സന്ദീപ് കിഴക്കേപ്പുറത് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), മോന്‍സി തോമസ് കുന്നുംപുറത്തു (എക്‌സ്: ഒഫീഷ്യോ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റയിലെ എല്ലാ അംഗങ്ങള്‍ക്കും നിലവിലെ പ്രസിഡന്റ് മോന്‍സി തോമസ് ഫലകം നല്‍കി ആദരിക്കുകയും പുതിയ അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്കുകകയും ചെയ്തു. പുതിയ കമ്മിറ്റിക്കു എല്ലാ അംഗങ്ങളുടെയും പിന്തുണയും ഭാവി പരിപാടികളില്‍ മുഴവന്‍ അംഗങ്ങളുടെയും സാന്നിധ്യം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും പുതിയ പ്രസിഡന്റ് ദീപു മലയില്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന അത്താഴവിരുന്നിലും സംഗീത നിശയിലും അംഗങ്ങള്‍ പങ്കെടുത്തു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments