Thursday, January 23, 2025

HomeAmericaതിരുവനന്തപുരം പ്രസ് ക്ലബ് , മീഡിയ എക്സലൻസ് അവാർഡ് 2025 മികച്ച പ്രസ് ക്ലബിന് അർഹമായി....

തിരുവനന്തപുരം പ്രസ് ക്ലബ് , മീഡിയ എക്സലൻസ് അവാർഡ് 2025 മികച്ച പ്രസ് ക്ലബിന് അർഹമായി. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി പ്രസിഡന്റ് പി.ആർ പ്രവീൺ സന്നിഹിതനായി

spot_img
spot_img

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എക്സ് എംപി സെബാസ്റ്റിയൻ പോൾ ഫലകവും പ്രശസ്തി പത്രവും ചെക്കും നൽകി ആദരിച്ചു.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ പ്രസ് ക്ലബ്ബുകളിൽ ഒന്നാണ് തിരുവനന്തപുരം പ്രസ് ക്ലബ് . 1965ൽ ആണ് തിരുവനന്തപുരം പ്രസ് ക്ലബ് സ്ഥാപിതമായത് വാർത്തകളുമായി ബന്ധപ്പെട്ട ഉറവിടങ്ങൾക്കും ചർച്ചകൾക്കും ബന്ധപ്പെട്ട സഹകരണ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോം ആയിട്ടാണ് പ്രസ് ക്ലബ് രൂപം ചെയ്തിരിക്കുന്നത്. വിവിധ തൽപരകക്ഷികളുമായും മറ്റും സംവാദം സാധ്യമാക്കുന്നതിനായി ദിവസേന പത്രസമ്മേളനങ്ങൾ നടത്തുന്നു.

കൂടാതെ ക്ലബ്ബിലെ അംഗങ്ങളുടെ കഴിവുകളും പ്രൊഫഷണൽ മികവും മെച്ചപ്പെടുത്തുന്നതിനായി വിജ്ഞാനപ്രദങ്ങളായ തുടർ വർഷോപ്പുകളും ഈ പ്രസ് ക്ലബ്ബിൻറെ പ്രത്യേകതകളിൽ ഒന്നാണ്. വിവിധ മേഖലകളിലെ പ്രമുഖരിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്ചകളും, വീക്ഷണങ്ങളും നേടി കൊണ്ട് വിശിഷ്ട വ്യക്തികളുമായി സംവദിക്കുന്നതിന് മീറ്റ് ദ പ്രസ്സ് നടത്താനും അംഗങ്ങൾക്ക് അവസരം ലഭിക്കുന്നു. സമീപപ്രദേശത്തെ അധസ്ഥിതരായ വ്യക്തികളുടെ നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി സാമൂഹിക പ്രതിബദ്ധതയോടെ സേവനം ചെയ്യുകയ്യും ഒപ്പം പത്രപ്രവർത്തകരെ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിന് വേണ്ടി മീഡിയ കോഴ്സുകളുടെ ശ്രേണികൾ ഉന്നത നിലവാരത്തിൽ ഒരുക്കി പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം കോഴ്സുകൾ വിജയകരമായി നടപ്പിലാക്കി വരുന്നു .

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ ,

ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്‌ (2026-27), വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments