Thursday, January 23, 2025

HomeAmericaലാനയുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എം ടി അനുസ്മരണവും ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും

ലാനയുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എം ടി അനുസ്മരണവും ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും

spot_img
spot_img

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എം ടി അനുസ്മരണവും ഈ വരുന്ന ശനിയാഴ്ച്ച, ജനുവരി 25-ന്‌ രാവിലെ 10 മണിക്ക് സുപ്രസിദ്ധ കവിയും എഴുത്തുകാരനും കഥാപ്രസംഗകനുമായ ശ്രീ ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആകാശവണിയുടേയും ദൂരദർശന്റേയും സ്റ്റേഷൻ ഡയറക്ടറുമായിരുന്ന ശ്രീ കെ എം നരേന്ദ്രൻ സമ്മേളനത്തിന്‌ ആശംസ നേരും

തുടർന്ന് നടക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന സെഷനിൽ പ്രശസ്ത കവികളായ സന്തോഷ് പാലാ, ബിന്ദു ടിജി എന്നിവർ തങ്ങളുടെ എഴുത്തുനുഭവങ്ങൾ പങ്കുവെക്കും. ഈ കവികളെ യഥാക്രമം കവിയും എഴുത്തുകാരുമായ കെ കെ ജോൺസൺ, ആമി ലക്ഷ്മി എന്നിവർ പരിചയപ്പെടുത്തും

തുടർന്ന് മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!

Join Zoom Meeting: https://us02web.zoom.us/j/83201273394

Meeting ID: 832 0127 3394

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments