Friday, April 4, 2025

HomeAmericaനാല് വര്‍ഷത്തെ ലൈംഗിക പീഡനം പുറത്തു കൊണ്ടുവന്നത് അധ്യാപികയുടെ കുട്ടിയുടെ ചിത്രം കണ്ട 13 കാരന്റെ...

നാല് വര്‍ഷത്തെ ലൈംഗിക പീഡനം പുറത്തു കൊണ്ടുവന്നത് അധ്യാപികയുടെ കുട്ടിയുടെ ചിത്രം കണ്ട 13 കാരന്റെ അച്ഛന് തോന്നിയ സംശയം

spot_img
spot_img

13 കാരനായ വിദ്യാര്‍ത്ഥിയെ നാല് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപിക അറസ്റ്റില്‍. യുഎസിലെ ന്യൂജെഴ്‌സിയിലാണ് സംഭവം നടന്നത്. ന്യുജെഴ്‌സിയിലെ എലമെന്ററി സ്‌കൂളിലെ ഫിഫ്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരണ്‍ എന്ന 34കാരിയാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗികബന്ധത്തില്‍ ഒരു കുഞ്ഞിനും ഇവര്‍ ജന്മം നല്‍കിയിരുന്നു.

മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്ററി സ്‌കൂളില്‍ വെച്ചാണ് 13കാരനേയും സഹോദരനേയും ലോറ പരിചയപ്പെടുന്നത്. കുട്ടിയുടെ കുടുംബവും ലോറയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ചില ദിവസങ്ങളില്‍ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിയുടെ രണ്ട് സഹോദരങ്ങളേയും അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനും വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016ല്‍ വിദ്യാര്‍ത്ഥിയും സഹോദരങ്ങളും ലോറയുടെ വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങി. ഇക്കാലയളവിലാണ് ഇവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 2020 വരെ ഇവര്‍ പീഡനം തുടര്‍ന്നു.

ലോറയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു തങ്ങള്‍ മൂന്നുപേരും ഉറങ്ങാന്‍ കിടന്നിരുന്നതെന്നും എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സഹോദരന്‍ ലോറയുടെ മുറിയില്‍ ഉറങ്ങുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വിദ്യാര്‍ത്ഥിയുടെ സഹോദരി പറഞ്ഞു. അധ്യാപിക സഹോദരനെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തങ്ങള്‍ക്ക് സംശയം തോന്നിയിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിയും സമ്മതിച്ചു.

2019ലാണ് ലോറ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. വിദ്യാര്‍ത്ഥിയ്ക്ക് 13 വയസുള്ളപ്പോഴാണ് ലോറ കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് ലോറയ്ക്ക് 28 വയസ് പ്രായമുണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

2024 ഡിസംബറിലാണ് പീഡനവിവരം പുറത്തുവന്നത്. വിദ്യാര്‍ത്ഥിയുടെ പിതാവ് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് കേസില്‍ വഴിത്തിരിവായത്. തന്റെയും മകന്റെയും രൂപസാദൃശ്യമുള്ള ഒരു കുഞ്ഞിന്റെ ചിത്രം വിദ്യാര്‍ത്ഥിയുടെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments