Friday, January 24, 2025

HomeAmericaഅമേരിക്കയുമായി വമ്പൻ വ്യാപാര പദ്ധതികൾക്ക് സൗദി അറേബ്യ: പ്രഖ്യാപിച്ചത് കിരീടാവകാശി മുഹമ്മദ് ബിൻ...

അമേരിക്കയുമായി വമ്പൻ വ്യാപാര പദ്ധതികൾക്ക് സൗദി അറേബ്യ: പ്രഖ്യാപിച്ചത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

spot_img
spot_img

റിയാദ്: അമേരിക്കൻ പ്രസിഡന്റായി ആദ്യ തവണ ട്രംപ് അധികാരമേറ്റപ്പോൾ സൗദി അറേബ്യ പ്രഖ്യാപിച്ചതിനു സമാനമായ വമ്പൻ വ്യാപാര പദ്ധതികൾ രണ്ടാം ട്രംപ് സർക്കാരിന്റെ ഭരണത്തിലും സൗദി പ്രഖ്യാപിച്ചു. നാലുവർഷം കൊണ്ട് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള നിക്ഷേപ, വ്യാപാരം 600 ബില്ല്യൺ ഡോളറായി വികസിപ്പിക്കുമെന്നും കിരീടാവകാശി അറിയിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് നിക്ഷേപവും വ്യാപാരവും സംബന്ധിച്ച പ്രതീക്ഷകളും പങ്കുവെച്ചത്. വാഷിങ്ടണിന്റെ സുപ്രധാന ഊർജ, സുരക്ഷാ പങ്കാളിയാണ് സൗദി അറേബ്യ. 2017ൽ അമേരിക്കയിൽ ഭരണത്തിലെത്തിയ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാന ന​ഗരമായ റിയാദിലേക്കായിരുന്നു. പിന്നീട് 2019ലുണ്ടായ ആക്രമണത്തിൽ ഇറാനെതിരെ ശക്തമായ പ്രതികരണം നടത്താത്തതിന്റെ പേരിൽ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണും. പിന്നീട് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായ ട്രംപ് ഓർഗനൈസേഷനിലൂടെ വിവിധ നിക്ഷേപ നിർമാണ സഹകരണ ഇടപാടുകൾ സൗദിയുമായി ഉണ്ടായി.

ട്രംപിന്റ മരുമകനായ ജാരെഡ് കുഷ്‌നറുമായുള്ള പങ്കാളിത്തത്തിലൂടെയും നിക്ഷേപ കരാറുകളിൽ സൗദി ഏർപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments