കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡയറക്ടർ ശ്രീ ജിതിൻ ലാൽ ഫലകവും ഷാജി രാമപുരം പ്രശസ്തിപത്രവും ശ്രീ നോഹ ജോർജ് ചെക്കും നൽകി ആദരിച്ചു.
കുറ്റാന്വേഷണ വാർത്താധിഷ്ഠിത പരിപാടിയായ പോലീസ് പെട്രോളിന്റെ നിർമ്മാതാവും അവതാരകനുമായ ടോം കുര്യാക്കോസ്’ദീപിക പത്രത്തിൽ തുടങ്ങിയ മാധ്യമ പ്രവർത്തന കരിയർ മനോരമ ന്യൂസ്, 24 ന്യൂസ് എന്നിവകളിലൂടെ ന്യൂസ് 18 കേരളത്തിൽ എത്തിനിൽക്കുന്നു. മനോരമ ന്യൂസിൽ കുറ്റപത്രവും 24 ന്യൂസിൽ സിഐഡി 24 പോലീസ് ഡയറി തുടങ്ങി ശ്രദ്ധേയമായ കുറ്റാന്വേഷണ പരിപാടികൾ അവതരിപ്പിച്ചു. കഴിഞ്ഞ 15 വർഷങ്ങളായി ക്രൈം ഇൻവെസ്റ്റിഗേഷൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ടോം മികച്ച കുറ്റാന്വേഷണ റിപ്പോർട്ടിങ്ങിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് .ഈ വർഷത്തെ മികച്ച ക്രൈം റിപോർട്ടർക്കുള്ള സൗത്ത് ഇന്ത്യൻ മാധ്യമ പുരസ്കാരം ലഭിച്ചത് ടോമിനാണ്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളെ കുറിച്ചും സെക്സ് റാക്കറ്റിനെ കുറിച്ചും മനുഷ്യ കടത്തിനെക്കുറിച്ചുള്ള നിർണായകമായിട്ടുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് ടോം കുര്യാക്കോസ് ആണ്.
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി,
എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു
Video Bio: https://www.facebook.com/indiapressclubnorthamerica/videos/974076281316342