കോട്ടയം: തൃക്കോതമംഗലം പാറക്കാട്ട് പരേതനായ പി.പി പരമേശ്വരന് നായരുടെയും രത്നമ്മയുടെയും മകന് പി ശിവകുമാര്‍ (57) അന്തരിച്ചു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററും നേര്‍കാഴ്ച പത്രാധിപ സമിതി അംഗവുമായ പി ശ്രീകുമാറിന്റെ സഹോദരനാണ് ഇദ്ദേഹം. തൃക്കോതമംഗലം ശാഖ സ്വയം സേവകനാണ്. പുതുപ്പള്ളി മുന്‍ ഖണ്ട് കാര്യവാഹ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ബിന്ദു (പോസ്റ്റല്‍ മഹിളാ പ്രധാന് ഏജന്റ് പുതുപ്പള്ളി). മകന് വിഷ്ണു ശിവകുമാര്‍. മറ്റ് സഹോദരങ്ങള്‍: പി സുനില്‍കുമാര്‍ (ബിസിനസ്), സുരേഷ് കുമാര്‍ (വിജിലന്‍സ്, കോട്ടയം), ശോഭ (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്). സംസ്കാരം ഇന്ന് വൈകിട്ട് 3-ന് പാറക്കാട്ട് വീട്ടുവളപ്പില്‍.
അച്ഛന് പി.പി പരമേശ്വരന് നായരുടെ പാത പിന്തുടര്ന്ന് പി. ശിവകുമാറും തന്റെ നേത്രങ്ങള്‍ സക്ഷമ വഴി ദാനം ചെയ്തു. 30 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയില്‍ ആദ്യമായി നേത്രങ്ങള്‍ ചെയ്തത് പി.പി പരമേശ്വരന് നായരായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ നേരത്തെ നേത്രദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പി ശിവകുമാരിന്റെ നിര്യാണത്തില്‍ നേര്‍കാഴ്ച ചീഫ് എഡിറ്ററും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സൈമണ്‍ വളാച്ചരിലും ഐ.പി.സി.എന്‍.എയ്ക്കും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കും (കെ.എച്ച്.എന്‍.എ) വേണ്ടി അനില്‍ ആറന്മുളയും (ഐ.പി.സി.എന്‍എ നാഷണല്‍ പ്രസിഡന്റ്) പരേതന്റെ വസതിയിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.