രഞ്ജിനി രാമചന്ദ്രൻ
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും ബിജു കിഴക്കേകോട്ട് പ്രശസ്തിപത്രവും, ജോൺ ടൈറ്റസ് (എയ്റോ കൺട്രോൾ, കുമ്പനാട് ഹെറിറ്റേജ് ഹോട്ടൽ) ചെക്കും കൈമാറി.
ബി അഭിജിത്ത് (എക്സിക്യൂട്ടീവ് എഡിറ്റർ എ സി വി ന്യൂസ്) ഇന്ത്യാവിഷൻ ചാനലിൽ ടെലിവിഷൻ ജേണലിസ്റ്റായി മാധ്യമ രംഗത്ത് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് സൂര്യ ടിവിയിൽ റിപ്പോർട്ടറായും 2011 സീനിയർ സബ് എഡിറ്ററായും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തന മികവു കാട്ടി. 2004തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമ കരസ്ഥമാക്കിയ അഭിജിത്ത് 2017 മുതൽ എ സി വി ന്യൂസിൽ സമകാലിക പരിപാടികളുടെയും വാർത്ത വാർത്തെതര പരിപാടികളുടെയും തലവനായും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചു. ആനികാലികങ്ങളുമായി ബന്ധപ്പെട്ട ഇവന്റുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി അത് മനോഹരമായി അവതരിപ്പിക്കുന്നതിലുള്ള പ്രത്യേക പ്രാഗൽഭ്യം എടുത്തു പറയേണ്ട ഒന്നാണ് .മികച്ച ഇൻ്റർ-വ്യൂവർക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ മൂന്ന് അവാർഡുകളും, മറ്റനവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സൈനികർക്ക് വേണ്ടി അമർ രഹേ എന്ന പ്രത്യേക പരിപാടി തയ്യാറാക്കി നാലുവർഷമായി അവതരിപ്പിക്കുന്നു .
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി,
എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത് (2026-27), വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.
Video Profile: https://www.facebook.com/indiapressclubnorthamerica/videos/547693434896460