Sunday, February 23, 2025

HomeAmericaമാപ്പിന്റെ 2025 ലെ പുതിയ ഭരണസമിതി നിലവിൽ വന്നു; പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

മാപ്പിന്റെ 2025 ലെ പുതിയ ഭരണസമിതി നിലവിൽ വന്നു; പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

spot_img
spot_img

ഫിലഡൽഫിയ: സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച, ഫിലഡൽഫിയ മലയാളികളുടെ അഭിമാന അസ്സോസിയേഷനായ മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയാ) 2025 ലെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്, ജോസഫ് കുരുവിള (സാജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ജനുവരി 12 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാപ്പ് ഐ.സി.സി ബിൽഡിംഗിൽവച്ച് മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ തോമസ് ചാണ്ടി, അലക്സ് അലക്‌സാണ്ടർ എന്നിവരുടെയും, മറ്റ് മാപ്പ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പുതിയ പ്രസിഡന്റായി- ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറിയായി-ലിജോ പി ജോർജ്, ട്രഷറാറായി- ജോസഫ് കുരുവിള (സാജൻ) എന്നിവർക്ക് അധികാരകൈമാറ്റം നടത്തിയത്.

പുതുതായി സ്ഥാനം ഏറ്റെടുത്ത ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, 2025 ഫെബ്രുവരി 01 ശനിയാഴ്ച വൈകിട്ട് 5 :30 ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് (7733 CASTOR AVE, PHILADELPHIA, PA 19152) അതി വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും. ഫിലഡൽഫിയ സിറ്റി എച്ച് ആർ സൂപ്പർവൈസർ ശ്രീമതി ഐവി മാത്യൂസ് മുഖ്യാതിഥിയായി പങ്കടുക്കുന്ന സമ്മേളനത്തിൽ, ഫിലഡൽഫിയയിലെ വിവിധ സാമൂഹിക -സാംസ്ക്കാരിക രംഗങ്ങളിലെയും, ഫൊക്കാന, ഫോമാ എന്നീ കേന്ദ്ര സംഘടനകളുടെയും പ്രമുഖ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കും.

പ്രസ്തുത ചടങ്ങിൽ വന്നു സംബന്ധിച്ച്, പരിപാടി വൻ വിജയമാക്കിത്തീർക്കുവാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി, പുതിയ പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്, ജോസഫ് കുരുവിള (സാജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അറിയിച്ചു.

വാർത്ത: റോജീഷ് സാം സാമുവൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments