Thursday, March 13, 2025

HomeAmericaഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് ധാനചടങ്ങു് വർണാഭമായി

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് ധാനചടങ്ങു് വർണാഭമായി

spot_img
spot_img

പി പി ചെറിയാൻ

ഗാർലാൻഡ്(ഡാളസ്):ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് ധന ചടങ്ങു് വർണാഭമായിജനുവരി 26 ഞായറാഴ്ച വൈകീട്ട് 5 മണിക് കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഓഡിറ്റോറിയത്തിൽ (ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങു സംഘടിപ്പിച്ചത്.

അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകർ , മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും അർഹരെന്നു കണ്ടെത്തിയ ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവർത്തകർ),ഐ വര്ഗീസ്(മികച്ച മലയാളി സംഘടനാ പ്രവർത്തകൻ) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക ) എന്നിവർക്കാണ് ക്യാഷ് അവാർഡും പ്രശസ്തി ഫലകവും സമ്മാനിച്ചത് .ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തിയത്.

ബിജിലി ജോർജ്, സെക്രട്ടറി ഐപിസിഎൻടി സ്വാഗതമാശംസിച്ചു. തുടർന്ന് ഡയാൻ നായർ, ലിയ നെബു, സൂരജ് ആലപ്പാടൻ, ആൽസ്റ്റർ മാമ്പള്ളിൽ എന്നിവർ ചേർന്ന് ഇന്ത്യൻ- അമേരിക്കൻ ദേശീയഗാനം ആലപിച്ചു.

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തർക്കർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എൻ റ്റി.ഡിസംബർ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകൾ അവാർഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്ന് ആമുഖപ്രസംഗത്തിൽ സാം മാത്യു മാത്യു പറഞ്ഞു

മാധ്യമ രംഗത്തെ മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് സണ്ണി മാളിയേക്കൽ (പ്രസിഡന്റ്) അധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ജോയിച്ചൻ പുതുകുളം , ജോസ് കണിയാലി എന്നിവർ പത്രപ്രവർത്തനമേഖലയിലും ഏലിയാമ്മ ഇടിക്കുള ആതുര ശുശ്രുഷ രംഗത്തും നടത്തിയ സ്തുത്യർഹ സേവനങ്ങളെ കുറിച്ചും , പി പി ചെറിയാൻ , രാജു തരകൻ ലാലി ജോസഫ് എന്നിവർ സദസിനെ പരിചയപ്പെടുത്തുകയും .തുടർന് അവരുടെ അസ്സാന്നിധ്യത്തിൽ അവർ അയച്ചുതന്ന ആശംസാസന്ദേശം അടങ്ങിയ വീഡിയോ പ്രദർശിപ്പികുകയും ചെയ്തു
.
അനശ്വർ മാംമ്പിള്ളി ,സിജുവി ജോർജ് എന്നിവർ ഐ വർഗീസിനെ സദസ്സിന്‌ പരിചയപ്പെടുത്തി ..മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേർ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്.അതിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഐ വർഗീസെന്നും അദ്ദേഹത്തെ ആദരിക്കുവാൻ തയാറായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി ഡോ.സ്റ്റീവൻ പോട്ടൂർ പറഞ്ഞു

ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു .ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവർത്തകരെ ബിനോയി സെബാസ്റ്റ്യൻ അഭിനന്ദിച്ചു .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതായിരിക്കണം “ഡി മലയാളി” ദിനപത്രം ലക്ഷ്യമായിരിക്കേണ്ടതെന്നു ബിനോയി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി

ടി.സി.ചാക്കോ,പ്രദീപ് നാഗലൂൾ, കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ്,റോയ് കൊടുവത് ഇന്ത്യകൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് പ്രസിഡന്റ്, ശ്രീ. ഹരിദാസ് തങ്കപ്പൻ, കെ‌എൽ‌എസ്, ലാന എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാൻലി ജോർജ് ടിന്റു ധോർ ചാർലി ജോർജ്, എന്നിവർ ആലപിച്ച ഗാനങ്ങ്ൾ ആലപിച്ചു. പ്രസാദ് തിയോടിക്കൽ നന്ദി പറഞ്ഞു. പിസി മാത്യു, ഗാർലാൻഡ് സിറ്റി മേയറോൾ സ്ഥാനാർഥി, ജോസ് ഓച്ചാലിൽ ,അലക്സ് അലക്സാണ്ടർ ജെയ്സി ജോർജ് . രാജൻ ഐസക് ,പി ടി സെബാസ്റ്യൻ,ദീപക് നായർ, നെബു കുര്യാക്കോസ് എന്നിവർ ഉൾപെട നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു ഡിന്നറോടുകൂടി അവാർഡ് ധാന ചടങ്ങു സമാപിച്ചു.

ജനുവരി 31 ലെ മാധ്യമ സമ്മേളനം വിജയപ്രദമാകുന്നതിനു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ സംഘടനാ ഭാരവാഹികളായടി സി ചാക്കോ, സാം മാത്യു ,പ്രസാദ് തിയോടിക്കൽ , തോമസ് ചിറമേൽ , അനശ്വർ മാംമ്പിള്ളി ,സിജുവി ജോർജ്, രാജു തരകൻ ലാലി ജോസഫ് എന്നിവര്‍ ഉൾപ്പെടുന്ന കമ്മറ്റിയാണ് പ്രവർത്തിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments