Saturday, March 15, 2025

HomeAmericaഎച്ച് 1ബി വിസ ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബാധിക്കും

എച്ച് 1ബി വിസ ചട്ടങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബാധിക്കും

spot_img
spot_img

വാഷിങ്ടണ്‍: അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച പൗരത്വ, കുടിയേറ്റ ചട്ടങ്ങളിലെ ഭേദഗതികള്‍ ഇന്ത്യന്‍ തൊഴിലന്വേഷകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളും തൊഴില്‍ അന്വേഷകരും കൂടുതല്‍ ആശ്രയിക്കുന്ന എച്ച് 1 ബി വിസ ചട്ടങ്ങളിലെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് പലര്‍ക്കും ആകാംക്ഷയുണ്ട്.

എച്ച് 1 ബി വിസ പ്രോഗ്രാമിലൂടെ യുഎസ് തൊഴിലുടമകള്‍ക്ക് പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ കഴിയും. എന്നാല്‍ യുഎസിലെ ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന ബിരുദം നേടണമെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പറയുന്നു.

ഈ വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്, ഇന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനങ്ങള്‍ എച്ച് 1 ബി വിസകളെ വളരെയധികം ആശ്രയിക്കുന്നു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9,265 വിസകളുമായി ആമസോണാണ് ഏറ്റവും കൂടുതല്‍ പേരെ ഇന്ത്യയില്‍നിന്നു റിക്രൂട്ട് ചെയ്തത്. തൊട്ടുപിന്നില്‍ ഇന്‍ഫോസിസ് 8,140 വിസകള്‍ നല്‍കി. ആകെ അനുവദിച്ച 1.3 ലക്ഷം വിസകളില്‍ 24,766 വിസകള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്. പുതിയ രജിസ്ട്രേഷന്‍ പ്രക്രിയ നടപ്പിലാക്കിയതോടെ എ1 വിസ ഉടമകള്‍ക്ക് (യുഎസ് സ്റ്റുഡന്റ് വിസ) എച്ച് 1ബി സ്റ്റാറ്റസിലേക്ക് മാറുന്നത് എളുപ്പമാക്കും.

ഏകദേശം 85,000 എച്ച് 1 ബി വിസകള്‍ ഓരോ വര്‍ഷവും നല്‍കുന്നു. എച്ച് 1 ബി അപേക്ഷകള്‍ക്ക് 460 ഡോളര്‍ അടിസ്ഥാന ഫയലിങ് ഫീസിന് പുറമേ, തൊഴിലുടമകള്‍ ആന്റി-ഫ്രോഡ് ഫീസും പ്രീമിയം പ്രോസസ്സിങ് ഫീസും മറ്റും അടയ്ക്കുന്നു. സാധാരണയായി, എച്ച് വണ്‍ ബി സ്റ്റാറ്റസ് 3 വര്‍ഷം വരെ സാധുതയുള്ളതാണ്, കൂടാതെ 3 വര്‍ഷം വരെ നീട്ടാനും കഴിയും. ഒരു എച്ച് വണ്‍ ബി വിസ ഉടമയ്ക്ക് ആറ് വര്‍ഷം വരെ ജോലി ചെയ്യാന്‍ കഴിയും.

ആറ് വര്‍ഷത്തിന് ശേഷം, തൊഴിലുടമയ്ക്ക് ഒരാളുടെ സ്റ്റാറ്റസ് നീട്ടാന്‍ വീണ്ടും ഒരു അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ, പുതിയ പ്രോഗ്രാമിലേക്ക് മാറുന്നതിന് വിസ ഉടമകളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 60,000 ഡോളര്‍ മുതല്‍ 1,20,000 വരെ ആവശ്യമാണ്.

ഓട്ടോമാറ്റിക് ക്യാപ്-ഗ്യാപ് എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ച്, അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്ന ആശങ്ക ഇനി നേരിടേണ്ടിവരില്ല. യുഎസില്‍ തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണകരമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments