ഇ മലയാളി പുരസ്കാരത്തിന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം അര്‍ഹനായി. ഇ മലയാളി ആഗോളതലത്തില്‍ നടത്തിയ ചെറുകഥാമത്സരത്തിലാണ് പുരസ്കാരം ലഭിച്ചത്. കാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.
എറണാകുളം ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.വി. മോഹന്‍കുമാര്‍ കഅട അബ്ദുളിന് അവാര്‍ഡ് സമ്മാനിച്ചു.
ഇ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ് ആധ്യക്ഷം വഹിച്ച പരിപാടിയില്‍ സാമുവല്‍ ഈശോ, സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, പോള്‍ കറുകപളളി, ദീപാ നിശാന്ത്, സൈമണ്‍ വലാച്ചേരില്, ഫിലിപ്പ് ഫിലിപ്പോസ് എന്നിവര്‍ പങ്കെടുത്തു. ഹ്യൂസ്റ്റണ്‍ റൈറ്റേഴ്സ് ഫോറത്തിന്റെ 2024 ലെ സാഹിത്യ പുരസ്കാരത്തിനും ലാനയുടെ ആദരവിനും അബ്ദുള്‍ അര്‍ഹനായിട്ടുണ്ട്.