ജിൻസ് മാത്യു, റാന്നി
ഹൂസ്റ്റൺ: അമേരിക്കൻ റീജിയൻ വേൾഡ് മലയാളി കൗൺസിൽ ക്രിസ്മസ്/ന്യൂ ഇയർ ആഘോഷം ഹൂസ്റ്റൺ പ്രോവിൻസിന്റെ ആതിഥേയത്തിൽ മാഗ് ഹാളിൽ കൊണ്ടാടി. പ്രോവിൻസ് പ്രസിഡൻ്റ് റോയി മാത്യു സ്വാഗതം പറഞ്ഞു. അമേരിക്കൻ റീജിയൻ പ്രസിഡൻറ് ജോൺസൺ തലച്ചെല്ലൂർ അധ്യക്ഷത വഹിച്ച പൊതു സമ്മേളത്തിൽ 240 ത് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായി. അദ്ദേഹം ഭദ്ര ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

ഫോർട്ട് ബെൻഡ് പ്രിസിങ്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറിയിൽ വിശിഷ്ഠാതിഥിയായിരുന്നു. ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, വൈസ് പ്രസിഡന്റ് അഡ്മിൻ പിൻറ്റോ കണ്ണമ്പള്ളി, ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ഫിലിപ്പ് തോമസ്, അമേരിക്കൻ റീജിയണൽ ചെയർമാൻ ചാക്കോ കോയിക്കലെത്ത്, ജനറൽ സെക്രട്ടറി അനീഷ് ജയിംസ്, ട്രഷർ സജി ബി പുളിമൂട്ടിൽ, അമേരിക്ക റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്താ പിള്ള, വൈസ് പ്രസിഡൻ്റ് അഡ്മിൻ ജോണി കുന്നുംപുറം, നോർത്ത് ടെക്സാസ് പ്രോവിൻസ് ചെയർമാൻ സുകു വർഗീസ്, പ്രസിഡൻ്റ് ആൻസി തലചെല്ലൂർ , ഫിലഡൽഫിയ പ്രോവിൻസ് പ്രസിഡൻ്റ് നൈനാൻ മത്തായി, മാഗ് പ്രസിഡൻ്റ് ജോസ് കെ.ജോൺ, എസ്.കെ ചെറിയാൻ, മാത്യൂസ് മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.ഹൂസ്റ്റൺ പ്രോവിൻസ് ജനറൽ സെക്രട്ടറി ജിൻസ് മാത്യു കൃതജ്ഞത പറഞ്ഞു. യൂത്ത് കോഓർഡിനേറ്റർ ഷീബാ റോയി എംസിയായിരുന്നു.

വളർന്ന് വരുന്ന വിദ്യാർത്ഥി യുവജനങ്ങളെ എന്നും പ്രാേത്സാഹിപ്പിക്കുന്ന ഹ്യൂസ്റ്റൻ പ്രോവിൻസ് ഹൈസ്കൂൾ ഗ്രാഡുവേറ്റ്സിനുള്ള അവാർഡുകളും അമേരിക്കൻ പ്രസിഡൻ്റിന്റെ കയ്യൊപ്പോടുകൂടിയുള്ള പ്രസിഡൻഷ്യൽ വോളണ്ടിയർ സർവീസ് അവാർഡ് (പി.വി.എസ്.എ ) സർട്ടിഫിക്കറ്റുകളും അർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. കേരള ഹൗസിൽ കൂടിയ കുടുംബാംഗങ്ങളെ വിസ്മയിപ്പിച്ച് വ്യത്യസ്തമായ നൃത്ത പരിപാടികളും മുതിർന്നവരുടെയും കുട്ടികളുടെയും ഗാനസന്ധ്യയും അരങ്ങേറി.

പ്രൊവിൻസ് ചെയർമാൻ സൈമൺ വാളച്ചേരിൽ കൺവീനറായ സംഘാടക സമിതിയിൽ പ്രോവിൻസ് ഭാരവാഹികളായ സന്തോഷ് ഐപ്പ്, തോമസ് മാമ്മൻ, ജോഷി മാത്യു, ജോജി ജോസഫ്, സുബിൻ കൂമാരൻ, അജു വാരിക്കാട്ട്, അക്കു കോശി എന്നിവരടങ്ങുന്ന സബ് കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





