Tuesday, March 11, 2025

HomeAmericaടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്?: ചർച്ചകൾ നടത്തുന്നതായി ട്രംപ്

ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്?: ചർച്ചകൾ നടത്തുന്നതായി ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ: ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്ളിക്കേഷനായ ടിക് ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.  ഇത് സംബന്ധിച്ച് ടിക് ടോക്കുമായി മൈക്രോസോഫ്റ്റ് ചർച്ച നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച. നിലവിൽ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക.

അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു. ആപ്പിന്റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്.

ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടി​ക് ടോ​ക് നീക്കം ചെയ്യപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. 19-ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യുഎ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ൻ സ​ർക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ടി ടോക് പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്.

ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​ നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ്ര​വ​ർ​ത്തനം താ​ൽക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ടി​ക് ടോ​ക് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞിരുന്നു. എന്നാൽ ട്രംപ് അധികാരമേൽക്കുന്നതിന് വെറും മണിക്കൂറുകൾക്ക് മുൻപ് ടിക് ടോക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments