Wednesday, March 12, 2025

HomeAmerica14ാം വയസ്സിൽ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി: ഇന്ത്യൻ വിദ്യാർത്ഥിക്ക് അഭിനന്ദനവുമായി നാസ

14ാം വയസ്സിൽ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി: ഇന്ത്യൻ വിദ്യാർത്ഥിക്ക് അഭിനന്ദനവുമായി നാസ

spot_img
spot_img

ഉത്തർപ്രദേശ്: നോയിഡ സ്വദേശിയായ 14-കാരൻ ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്ന​ഗ്രഹത്തിന് പേര് നൽകാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദ്ദേശിച്ചു.

ഇൻ്റർനാഷണൽ അസ്‌ട്രോണമിക്കൽ സെർച്ച് കൊളാബറേഷനുമായി (IASC) സഹകരിച്ച് നാസ നടത്തുന്ന ഇൻ്റർനാഷണൽ ആസ്റ്ററോയിഡ് ഡിസ്‌കവറി പ്രോജക്‌റ്റിന്റെ (ഐഎഡിപി) ഭാ​ഗമായിട്ടാണ് ദക്ഷാ മാലിക്കിന്റെ കണ്ടുപിടിത്തം. ​ദ​ക്ഷയും മറ്റൊരു കുട്ടിയും ചേർന്നാണ് ഛിന്ന​ഗ്രഹത്തെ കണ്ടുപിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രൊജക്ടിന് കീഴിൽ ഒരു വർഷത്തോളമായി 14-കാരൻ നിരീക്ഷണം തുടരുകയായിരുന്നു. ആസ്ട്രോണിമിക്ക എന്ന സോഫ്‌റ്റ്‌വെയർ വഴിയാണ് നിരീക്ഷണവും വിവരശേഖരണവും.

അങ്ങനെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ദക്ഷ ഛിന്നഗ്രഹം പോലുള്ള വസ്തുവിനെ തിരിച്ചറിയുകയായിരുന്നു. ഇത് നാസ ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഛിന്ന​ഗ്രഹമാണെന്ന് തെളിയുകയായിരുന്നു. താത്കാലികമായി ‘2023 OG40’ എന്ന പേരാണ് ഈ ഛിന്ന​ഗ്രഹത്തിന് നൽകിയിരിക്കുന്നത്. സ്ഥിരീകരണ പ്രക്രിയകൾ പുരോ​ഗമിക്കുകയാണ്. അതിന് ശേഷം പേരിടാനുള്ള അനുമതി ലഭിക്കും.

ലോകമെമ്പാടുമുള്ള 6,000- ത്തിലേറെ കുട്ടികളാണ് പ്രതിവർഷം നാസയുടെ ഈ പ​ദ്ധതിയിലേക്ക് അപേക്ഷിക്കുന്നത്. പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഡാറ്റ വിശകലനം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments