Monday, February 3, 2025

HomeAmerica22 പ്രോജക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കേരളത്തിൽ

22 പ്രോജക്റ്റുകളുമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കേരളത്തിൽ

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

തിരുവന്തപുരം : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാനാ ),നൽപത്തിരണ്ട് വര്ഷങ്ങള്ക്കു മുൻപ്‌ പ്രവർത്തനമാരംഭിച്ച ഈ സംഘടന കേരളത്തിലും നോർത്ത് അമേരിക്കയിലും നിരവധി ചാരിറ്റബിൾ പ്രവർത്തങ്ങൾ സ്വന്തം സഹോദരങ്ങൾക്കു നൽകി മാതൃക കാട്ടുന്ന സഘടനയാണ് .

2024 – ൽ നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പിൽ ഡോ. സജിമോൻ ആന്റണിയുടെ പാനൽ വൻ ഭൂരിഭക്ഷം നേടി വിജയിച്ചത്തിനു ശേഷം ആദ്യമായി കേരളത്തിൽ എത്തിയ ഫൊക്കാന നേതാക്കൾ സംസ്‌ഥാന മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കേരളത്തിന്റെ ആവിശ്യങ്ങൾ ഫൊക്കാന പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു.

മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ . പി ശശി, പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ,ആരോഗ്യ മന്ത്രി വീണാ ജോർജ്‌, കേരള ബാങ്ക് പ്രെസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ,റവന്യൂ വകുപ്പ് മന്ത്രി ആർ . രാജൻ , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , കേരള ട്രിബ്യൂൺ ചെയർമാൻ ഡോ. മാത്യൂസ് കെ ലൂക്ക് മന്നിയോട്ട്, ഫൊക്കാനാ പ്രെസിഡന്റ്‌ സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ ജോയ് ചാക്കപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പത്തനംതിട്ട ചിറ്റാറിൽ നല്കിയ അര ഏക്കർ സ്‌ഥലത്തു ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കു ഉടൻ ആരംഭം കുറിക്കുo. ആ പദ്ധതിയെ പറ്റിയും മുഖ്യ മന്ത്രിയും സ്റ്റാഫും ചോദിച്ചറിഞ്ഞു .

ഫൊക്കാനയുടെ സംസ്‌ഥാന സർക്കാരിന്റെ പ്രതിനിധിയും ഫൊക്കാന അബാസിഡറുമായി സഹകരണ , ദേവസ്വം മന്ത്രി വി എൻ വാസവനും ടീമും കേരളാ ബാങ്കിൽ നടന്ന ചടങ്ങിൽ ഫൊക്കാന നേതാക്കൾക്ക് ഫലകം നല്കി സ്വീകരിച്ചു. ഫോകാനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ കേരളാ ബാങ്കും ആഗ്രഹം പ്രകടിപ്പിച്ചു .ഫൊക്കാനയുടെ 22 ഇന പ്രോജെക്റ്റുകളെ പറ്റിയും മുഖ്യമന്ത്രിയും മന്ത്രിമാരും ചോദിച്ചറിഞ്ഞു . കേരളത്തിൽ നടക്കുന്ന പ്രോജെക്റ്റുകൾക്ക് ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായ സഹകരങ്ങളും വാഗ്‌ദനം ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരെയും കേരളത്തിലെ കോട്ടയം കുമാരകത്തു ആഗസ്റ് 1 , 2 , 3 തീയതികളിൽ നടക്കുന്ന കേരളാ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തു. ഫൊക്കാന കേരളാ കൺവെൻഷനിൽ 22 ഇന പ്രോജെക്റ്റുകൾക്ക് പുറമെ നിരാവധി ചാരിറ്റി പ്രവർത്തനങ്ങൾ ഫൊക്കാന പ്ലാൻ ചെയ്യുന്നുണ്ട് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments