Sunday, March 9, 2025

HomeAmericaകുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ബഹു. ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ. സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു.

പ്രസിഡണ്ട്‌ ശ്രീ. ഷാജി ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ശ്രീ. ടാസ്‌മോൻ ജോസ്സഫ് സ്വാഗതം അർപ്പിച്ചു. ബഹു. സ്റ്റാഫോഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു ലോഗോ പ്രകാശനം നടത്തി. ബഹു. ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും നടത്തപ്പെട്ടു.

കുറവിലങ്ങാട് നിവാസികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിറവിയാണിതെന്ന് മുഖ്യാതിഥികൾ അഭിപ്രായപ്പെട്ടു. ശ്രീ. സണ്ണി ടോം മുഖ്യ അതിഥികൾക്കും എത്തിച്ചേർന്ന മെമ്പേഴ്സിനും നന്ദി രേഖപ്പെടുത്തി. ട്രഷറർ ശ്രീ. സിനു സെബാസ്റ്റ്യൻ പരിപാടിയുടെ സ്പോൺസർമാരായിരുന്ന ആൻസ് ഗ്രോസെർസിനും JJB CPA ഗ്രൂപ്പ് ചെയർമാൻ ജോൺ ബാബുവിനും മോർട്ഗേജ് ലോൺ ഒറിജിനേറ്റർ ജോസ് മാത്യുവിനും നന്ദി പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും നടത്തി.
Photo & video courtesy – “Moments Made Photography” by Naveen James. ‎

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments