Friday, March 14, 2025

HomeAmericaബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ. മാത്യു മാക്കീൽ അനുസ്മരണം നടത്തി

ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ. മാത്യു മാക്കീൽ അനുസ്മരണം നടത്തി

spot_img
spot_img

ചിക്കാഗോ: ബെൻസൻവിൽ സേക്രഡ്ഹാർട്ട്ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ. മാത്യു മാക്കീൽ പിതാവിൻറെ 111-ാം ചരമവാർഷികം ആചരിച്ചു. 1851 മാർച്ച് 27-ന് കോട്ടയം ജില്ലയിലെ മാഞ്ഞൂരിലാണ് അഭി. മാർ.മാത്യു മാക്കിൽ ജനിച്ചത്.

1889-ൽ കോട്ടയം വികാരിയാത്തിൽ വികാരി ജനറലായി നിയമിതനായി. 1896-ൽ തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി പുനഃസംഘടിപ്പിച്ചപ്പോൾ, അദ്ദേഹത്തെ കോട്ടയമുൾപ്പെടുന്ന ചങ്ങനാശ്ശേരിയുടെ വികാരി അപ്പോസ്‌തോലിക്കായി നിയമിക്കുകയും ചെയ്തു. 1911-ൽ ക്നാനായ കത്തോലിക്കർക്ക് മാത്രമായി കോട്ടയത്ത് പുതിയ വികാരിയാത്ത് രൂപീകരിക്കുകയും മാർ മാത്യു മാക്കിൽ വികാരി അപ്പസ്തോലിക്കായി കോട്ടയത്ത് ചുമതലയേല്ക്കുകയും ചെയ്തു.

1914 ജനുവരി 26-ന് കോട്ടയത്ത് വച്ച് അദ്ദേഹം അന്തരിച്ചു. 2009 ജനുവരി 26-ന് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട അഭിവന്ദ്യപിതാവിൻറെ നാമകരണനടപടികൾ നടക്കുകയാണ്. ക്നാനായ ജനതയുടെ വളർച്ചയുടെ വഴികളിൽ മാക്കീൽ പിതാവിൻറെ പ്രാർത്ഥനകളും കണ്ണീരും വിയർപ്പും ഏറെയുണ്ട്. ജനുവരി26 ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ഇടവകദേവാലയത്തിൽ അർപ്പിക്കപ്പെട്ട അനുസ്മരണ ശുശ്രൂഷകൾക്ക് ഇടവകവികാരിയായ റവ.ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു.മാർ. മാക്കീൽ സ്ഥാപകനായ വിസിറ്റേഷൻ സന്യാസസമൂഹത്തിൻറെ ആഭിമുഖ്യത്തിൽ അഭി. മാക്കീൽ പിതാവിൻറെ ഓർമകളെ പ്രോജ്ജ്വലിപ്പിക്കുന്നതിനായി നടത്തുന്ന മൽസരത്തിന്റെ വിശദാംശങ്ങളും വികാരി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments